സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ തന്റെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
അത്തരത്തിലുള്ള നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വെള്ള ടാങ്ക് ടോപ്പും കറുപ്പ് ജീന്‍സും ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങള്‍ക്ക് എന്തായിരുന്നു ഈ ദിവസങ്ങളില്‍ പരിപാടികള്‍?’ എന്നായിരുന്നു പോസ്റ്റിനൊപ്പം എസ്തര്‍ കുറിച്ചത്. ഇതോടെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്.
Content Highlight: Actress Esther Anil Instagram post Viral
