വസ്ത്രത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാവന. താനെന്ത് ചെയ്താലും അതിനെയെല്ലാം ആക്ഷേപിച്ചും ചീത്ത വിളിച്ചും സന്തോഷം കണ്ടെത്തുന്നവരുണ്ടെന്ന് തനിക്കറിയാമെന്ന് ഭാവന പറയുന്നു.

കഴിഞ്ഞ ദിവസം ഭാവന ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയ സമയത്തെ വീഡിയോ നിരവധി പേര്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. നടി ടോപ്പിന് താഴെ ഒന്നും ധരിച്ചിട്ടില്ലെന്ന രീതിയില്‍ അശ്ലീല ക്യാപ്ഷനുകളോട് കൂടിയായിരുന്നു ഭാവനയുടെ ചിത്രങ്ങളും വീഡിയോയും പലയിടത്തും പ്രചരിപ്പിച്ചത്.

ഇവര്‍ക്കെതിരെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി പ്രതികരിച്ചിരിക്കുന്നത്. തന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് തള്ളിയിടാന്‍ നോക്കുന്ന പലരും അതിലൂടെയാണ് സന്തോഷം കണ്ടെത്തുന്നതെന്നും ഭാവന പറയുന്നു.

ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോഴും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല…