‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ഗ്ലിക്സണ്‍ എന്ന കഥാപാത്രത്തെ കുറിച്ചും ചിത്രത്തിലെ ചില വൈറല്‍ ഡയലോഗുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ റോഷന്‍.

സിനിമയില്‍ ആഷ്‌ലിയുടെ അനിയനോട് ‘അതെന്താ നിന്റെ അപ്പൂപ്പന്റെ പേര് ഗ്ലിക്സണ്‍ എന്നാണോ’ എന്ന് ചോദിക്കുന്ന ഡയലോഗ് ആ സമയം താന്‍ വെറുതെ പറഞ്ഞുനോക്കിയാണെന്നും റോഷന്‍ പറഞ്ഞു.

ചിത്രത്തിലെ ഗ്ലിക്സന്റെ ഡയലോഗുകളും സീനുകളുമെല്ലാം കൃത്യമായി സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ചെറിയ ചില ഡയലോഗുകള്‍ താന്‍ കയ്യില്‍ നിന്ന് ഇട്ട് പറഞ്ഞിരുന്നെന്നും റോഷന്‍ പറഞ്ഞു.

‘ആഷ്ലിയുടെ അനിയന്‍ കുട്ടന്‍ ചേച്ചിക്ക് മൈസൂര്‍പാക്ക് ഒരു വീക്ക്നെസ് ആണെന്ന് പറഞ്ഞ ശേഷമാണല്ലോ ഒരു കിലോ മൈസൂര്‍ പാക്ക് വാങ്ങിക്കൊടുക്കുന്നത്. എന്റെ പേര് മറക്കുമോ എന്ന് ചോദിക്കുന്ന രംഗത്തില്‍ ഈ പേരൊക്കെ ആരെങ്കിലും മറക്കുമോ എന്ന് ചോദിക്കുമ്പോള്‍ ചുമ്മാ പറഞ്ഞുനോക്കിയതാണ് അത്. അങ്ങനെ പറഞ്ഞോട്ടെയെന്ന് ഗിരീഷേട്ടനോട് ചോദിച്ചിരുന്നു. പുള്ളി സമ്മതിച്ചതോടെയാണ് പറഞ്ഞത്.

ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് ഓടാന്‍ പറയുന്ന സീനൊക്കെ കൃത്യമായി സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ കുന്തം പിടിച്ചുനില്‍ക്കുന്നവരുടെ ഇടയിലേക്ക് ഓടിക്കയറട്ടെയെന്ന് ഗിരീഷേട്ടനോട് ചോദിച്ചെന്നും റോഷന്‍ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്, റോഷൻ ഷാനവാസ്. Photo. IMDb. Screen Grab/ Youtube

ഗിരീഷ് എ.ഡി. എല്ലാം നേരത്തെ തന്നെ സെറ്റ് ആക്കിവെച്ചിരുന്നുവെന്നും ചെറിയ ചില ഡയലോഗുകള്‍ മാത്രമാണ് താന്‍ കയ്യില്‍ നിന്ന് ഇട്ടതെന്നും റോഷന്‍ പറഞ്ഞു.

‘ഞാന്‍ എന്ത് പറയുമ്പോഴും അത് മൂന്നാലു തവണ ചിന്തിച്ചിട്ടേ ചോദിക്കൂ. ഒറ്റയടിക്ക് റിജക്ട് ചെയ്താല്‍ വിഷമമാകുമല്ലോ. ബ്രേക്ക് ഉണ്ടെങ്കില്‍ അപ്ലൈ ചെയ്തോ’ എന്നിങ്ങനെയുള്ള ഡയലോഗുകളെല്ലാം സ്‌ക്രിപ്റ്റില്‍ തന്നെയുണ്ടായിരുന്നു. ഇല്ലെങ്കില്‍ എടുത്തുചാടാം എന്ന് ഞാന്‍ കയ്യില്‍ നിന്ന് ഇട്ടതാണ്.

ആഷ്ലിയോട് ബസില്‍ കയറിയ ശേഷം ഗ്ലിക്സണ്‍ ‘തലയെ ഇഷ്ടമാണോ’ എന്ന് ചോദിക്കുന്ന സീനൊക്കെ ചെയ്യുമ്പോള്‍ മമിത ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും റോഷന്‍ പറഞ്ഞു.

അതുപോലെ ‘നാന്‍ നടന്താല്‍ അതിരടി’ എന്നതടക്കമുള്ള രംഗങ്ങളും കൃത്യമായി സ്‌ക്രിപ്റ്റിലുണ്ടായിരുന്നു. അത് എങ്ങനെ അവതരിപ്പിക്കണമെന്ന് മാത്രമാണ് ആലോചിക്കേണ്ടിയിരുന്നത്. ഗ്ലിക്സണ്‍ പിക്ക്-അപ്പ് ലൈന്‍ അയച്ച് പാളിപ്പോകുന്നതാണ് ശരിക്കും. അതുപോലെ ‘നിങ്ങള്‍ സിഗ്മയല്ല, ചുഗ്മയാണ്’ എന്ന ഡയലോഗാണ് നിവിന്‍ പോളിയുമായി ആദ്യമായി ചെയ്ത കോമ്പിനേഷന്‍ സീന്‍. നിവിന്‍ ചേട്ടന്‍ എന്ത് കോമഡി കേട്ടാലും ചിരിക്കുന്ന ആളാണെന്നും റോഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Actor Roshan about mysore Pak scene and dialogue on BKU