ആ യുവ സംവിധായകൻ ഇനിയും വലിയ ഞെട്ടിക്കുന്ന സംഭവങ്ങൾ ചെയ്യേണ്ട മനുഷ്യനാണ്: ഇർഷാദ് അലി
Entertainment
ആ യുവ സംവിധായകൻ ഇനിയും വലിയ ഞെട്ടിക്കുന്ന സംഭവങ്ങൾ ചെയ്യേണ്ട മനുഷ്യനാണ്: ഇർഷാദ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 5:21 pm

സംവിധായകൻ തരുൺ മൂർത്തിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ഇർഷാദ് അലി. തരുൺ മൂർത്തി കഥകളി നടനാണെന്നും തരുൺ ആഗ്രഹിക്കുന്ന സാധനം വരുന്നതുവരെ ഓരോ നടൻമാരെയും വർക്ക് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുമെന്നും ഇർഷാദ് അലി പറയുന്നു.

തരുൺ ചില്ലറക്കാരനല്ലെന്ന് അപ്പോഴേ തനിക്ക് മനസിലായെന്നും തരുണിന് ഒരു വിഷനുണ്ടെന്നും അതിലേക്ക് എത്തുന്നതുവരെ വർക്ക് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുമെന്നും ഇർഷാദ് അലി പറഞ്ഞു.

ഒരു ദിവസം ഷൂട്ടിങ്ങും എഡിറ്റിങ്ങും ചെയ്തുകഴിഞ്ഞിട്ട് തന്നോട് തരുൺ ‘ഇക്കാ ഒന്നുകൂടി ആ സീൻ ചെയ്യാം? അതിലിത്തിരി ഡ്രാമ കയറിയിട്ടുണ്ട് ഇർഷാദിക്കയുടെ. ഇന്നലെ എനിക്കത് ഫീൽ ചെയ്തിരുന്നു. പക്ഷെ, അതിന് ഡ്രാമ ആവശ്യമാണ്. നമുക്ക് ഒരു പൊടി കൂടി താഴ്ത്തി അതുചെയ്താലോ’ എന്നു പറഞ്ഞുവെന്നും ഇർഷാദ് അലി വ്യക്തമാക്കി.

തൻ്റെ ലൈഫിൽ ആദ്യമായിട്ടാണ് അങ്ങനെയെന്നും ശരിക്കും തരുണിൻ്റെ യാത്ര തുടങ്ങിയിട്ടെ ഉള്ളൂവെന്നും തുടരും എന്നുള്ളത് അല്ല, തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഇർഷാദ് അലി പറഞ്ഞു.

തരുൺ ഇനിയും ഞെട്ടിക്കുന്ന സംഭവങ്ങൾ ചെയ്യേണ്ട മനുഷ്യനാണെന്നും ഇർഷാദ് അലി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഇർഷാദ് അലി.

‘ഇയാൾ ഭയങ്കര നടനാണ്. ഇയാളൊരു കഥകളി നടനാണല്ലോ? അതുകൊണ്ട് ഇയാൾ ആഗ്രഹിക്കുന്ന സാധനം വരുന്നതുവരെ അയാൾ ഓരോ നടൻമാരെയും വർക്ക് ചെയ്യിപ്പിച്ചുകൊണ്ടിരിക്കും. അപ്പോഴെ എനിക്ക് മനസിലായി ആൾ ചില്ലറക്കാരനല്ലെന്ന്. അയാൾക്കൊരു വിഷനുണ്ട് അതിലേക്ക് എത്തുന്നതുവരെ വർക്ക് ചെയ്യിപ്പിച്ചുകൊണ്ടിരിക്കും.

ഒരു സീനൊക്കെ എനിക്ക് നല്ല ഓർമയുണ്ട്. ഒരു ദിവസം ഷൂട്ടിങ്ങും എഡിറ്റിങ്ങും ചെയ്തുകഴിഞ്ഞിട്ട് എന്നോട് തരുൺ പറഞ്ഞു ‘ഇക്കാ ഒന്നുകൂടി ആ സീൻ ചെയ്യാം? അതിലിത്തിരി ഡ്രാമ കയറിയിട്ടുണ്ട് ഇർഷാദിക്കയുടെ’ ഇന്നലെ എനിക്കത് ഫീൽ ചെയ്തിരുന്നു. പക്ഷെ, അതിന് ഡ്രാമ ആവശ്യമാണ്. നമുക്ക് ഒരു പൊടി കൂടി താഴ്ത്തി അതുചെയ്താലോ’ എന്ന്.

എൻ്റെ ലൈഫിൽ ആദ്യമായിട്ടാണ് അങ്ങനെയൊക്കെ. ശരിക്കും തരുണിൻ്റെ യാത്ര തുടങ്ങിയിട്ടെ ഉള്ളൂ. തുടരും എന്നുള്ളത് അല്ല, തുടങ്ങിയിട്ടേ ഉള്ളു. അദ്ദേഹം ഇനിയും വലിയ, ഞെട്ടിക്കുന്ന സംഭവങ്ങൾ ചെയ്യേണ്ട മനുഷ്യനാണ്,’ ഇർഷാദ് അലി പറയുന്നു.

Content Highlight: Actor Irshad Ali Talking About That Young Director