ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ലക്കി ഒബ്റോയിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ജലന്ധറിലെ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് സംഭവം നടന്നത്.
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ലക്കി ഒബ്റോയിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ജലന്ധറിലെ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് സംഭവം നടന്നത്.
ലക്കി തന്റെ വാഹനത്തിലിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഗുരുദ്വാരയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ലക്കിക്ക് നേരെ സ്‌കൂട്ടറിലെത്തിയ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ വൈരാഗ്യമാണോ അതോ രാഷ്ട്രീയ താത്പര്യങ്ങളാണോ ഉള്ളതെന്ന് പൊലീസ് നിരീക്ഷിക്കുകയാണ്.
സംഭവത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ലക്കിയുടെ മരണത്തിന് പിന്നാലെ പഞ്ചാബില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലക്കി ഒബ്റോയിയുടെ ഭാര്യ സിമര്‍ജോത് കൗര്‍ കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ എ.എ.പിക്ക് വേണ്ടി മത്സരിച്ചിരുന്നു.
Content Highlight: AAP leader Lucky Oberoi shot dead outside Gurdwara in Jalandhar’s Model Town, probe underway