പെരിയാര്‍ കടുവ സങ്കേതത്തിലെ തേക്കടി തടാകത്തില്‍ വട്ടി ഉപയോഗിച്ച് മീന്‍ പിടിക്കുന്ന ആദിവാസി സ്ത്രീകള്‍. മന്നാന്‍, പളിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആദിവാസി സ്ത്രീകളുടെ ഏക വരുമാനമാര്‍ഗ്ഗമാണിത്. വരുമാനം തുച്ഛമാണെങ്കിലും ഈ തൊഴില്‍ തുടരുകയാണിവര്‍. രാവിലെ ആറ് മണിക്ക് ഇവര്‍ കോളനിയില്‍ നിന്നും തടാകത്തില്‍ എത്തും. വൈകീട്ട് വരെയാണ് മീന്‍ പിടിത്തം. അരിപ്പൊടി, ജീരകം,റവ, ഗോതമ്പ് എന്നിവയെല്ലാം ചേര്‍ത്ത് പൊടിക്കും. ഇതിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും ചിതലും ചേര്‍ത്താണ് മീനിനുള്ള ഇര തയ്യാറാക്കുന്നത്. ഇത് പ്ലേറ്റില്‍ നിറച്ച് തുണി കൊണ്ട് മൂടി വെള്ളത്തില്‍ ഇറക്കി വെക്കും. ചെറുമീന്‍ വന്ന് നിറഞ്ഞാല്‍ പിടിച്ച് വൃത്തിയാക്കും. രണ്ട് പേര് ചേര്‍ന്ന് കുമളിയില്‍ കൊണ്ടും പോയി വില്‍ക്കും. പിടിയിലാണ് അളക്കുക. ഒരു പിടിക്ക് നൂറ്റിഇരുപത് രൂപയാണ് കിട്ടുക. എന്നും മീന്‍ കിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഉള്‍വനത്തിലും മീന്‍ പിടിക്കാന്‍ പോകും. നൂറോളം സ്ത്രീകളാണ് മീന്‍ പിടിച്ച് വരുമാനം കണ്ടെത്തുന്നത്. ചിലപ്പോള്‍ തീരെ മീന്‍ കിട്ടില്ലെന്നതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇതോടെ കുടുംബം പട്ടിണിയിലാകും. ചില സമയങ്ങള ില് തടാകത്തില്‍ മീന്‍ പിടിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ആ സമയങ്ങളില്‍ മറ്റ് ജോലി ചെയ്യുമെന്ന് ഇവര്‍ പറയുന്നു. തടാകക്കരയില്‍ തങ്ങള്‍ക്കുള്ള ഭക്ഷണവും ഇവര്‍ തയ്യാറാക്കും. പിടിക്കുന്ന മീനില്‍ നിന്ന് കുറച്ച് എടുത്ത് കറിയുണ്ടാക്കും. മറ്റ് വരുമാന മാര്‍ഗ്ഗമുള്ളവരും മീന്‍ പിടിക്കാനെത്തുന്നുണ്ട്. കുടുംബത്തോടൊപ്പമെത്തി മീന്‍ പിടിച്ച് വൈകീട്ടാണ് ഇവരും തിരിച്ചു പോകുക.
MORE STORIES
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
5 days ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
1 week ago
സി.ജെ.പി സമരവും ഭാവിയും | NEHA BORA | MIDHAA TAHANI
1 week ago
കളിയില്‍ കുറച്ചൊക്കെ കാര്യമുണ്ട് തിരിച്ചുവരവ് മോശമാക്കാതെ കുഞ്ഞിക്ക | I'm Game Personal Opinion
1 week ago
നിങ്ങളുടെ പെല്ലറ്റ് ഗൺ കൊണ്ട് ഈ തെരുവിനെ കീഴ് പ്പെടുത്താനാകില്ല
2 weeks ago
വന്ദേമാതരം: അന്ന് സൃഷ്ടിച്ച ഊർജ്ജവും ഇന്ന് ഉത്പാദിപ്പിക്കുന്ന ജനവിരുദ്ധതയുടെ ആഴവും
4 weeks ago
ഗാന്ധിയും നെഹ്റുവും പട്ടേലും തള്ളിക്കളഞ്ഞ വന്ദേമാതരത്തിന്റെ പൂർണരൂപം ഒളിച്ചുകടത്തുന്ന സതീശൻ
4 weeks ago
വിശ്വനാഥന്റെ വാരിസുകള്‍ ഒട്ടും മോശമല്ല | VISHWANATH & SONS | FILM REVIEW |
1 month ago
