മുംബൈ: പൗരത്വഭേദഗതി നിയമത്തിനെതിരയുള്ള ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഗോഷ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്ത് നിന്നും 50 ലക്ഷം മുസ്ലീം നുഴഞ്ഞുകാരെ തിരിച്ചറിഞ്ഞ് നാട് കടത്തുമെന്നായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന. പിന്നാലെ സംഭവം വിവാദമായിരിക്കുകയാണ്.
’50 ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വേണമെങ്കില്‍ അവരെ നാട് കടത്തും. ആദ്യം അവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കും അപ്പോള്‍ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല.’ ദിലീപ് ഗോഷ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന.
പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് ബി.ജെ.പി നേതാവ് വീണ്ടും രംഗത്തെത്തുന്നത്.
‘പൊതു സ്വത്ത് തീയിട്ട് നശിപ്പിക്കാന്‍ അത് അവരുടെ അച്ഛന്റെ സ്വത്താണോ? നികുതിദായകരുടെ പണംകൊണ്ട് നിര്‍മ്മിച്ച സര്‍ക്കാരിന്റെ സ്വന്ത് എങ്ങനെയാണ് ഇവര്‍ നശിപ്പിക്കുക?”, എന്നായിരുന്നു ദീലീപ് ഗോഷിന്റെ പ്രസ്താവന. ഇതിനെതിരെ മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു.
ബംഗാള്‍ ഉത്തര്‍പ്രദേശല്ല എന്നായിരുന്നു മമതയുടെ മറുപടി. പൗരത്വ നിയമത്തെ പിന്തുണച്ച് നാദിയ ജില്ലയില്‍ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ദീലിപ് ഘോഷിന്റെ പരാമര്‍ശം. ബി.ജെ.പി നേതാക്കള്‍ തന്നെ ദീലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ്താവനയില്‍ ദിലീപ് ഘോഷിനെതിരെ കേസെടുത്തിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
