ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു. നിലവില്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് താരം.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും 87 റണ്‍സുമാണ് താരം നേടിയത്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് ചികിത്സ തുടരുന്ന താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പുനരധിവാസത്തിന് വേണ്ടി കഠിനപ്രയത്‌നത്തിലാണ് താരം. തന്റെ അവസ്ഥയെക്കുറിച്ച് ജഡേജ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും അപ്‌ഡേറ്റുകള്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ അദ്ദേഹം ഇട്ട ഒരു പോസ്റ്റ് താരത്തിന്റെ മടങ്ങിവരവിനെ കുറിച്ച് ശുഭാപ്തി വിശ്വാസം നല്‍കുന്നതാണ്.
‘മെച്ചപ്പെടുത്തുന്നു. # NCA’എന്നായിരുന്നു അദ്ദേഹം പോസ്റ്റിന് ഇട്ട അടിക്കുറിപ്പ്.
