തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 25 സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുക.
പാര്‍ട്ടിയുടെ നാല് മന്ത്രിമാര്‍ക്കും അവസരം നല്‍കിക്കൊണ്ടാണ് സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക. കെ. രാജന്‍, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും.
നാട്ടികയില്‍ മുന്‍ എം.എല്‍.എ ഗീത ഗോപിയാണ് സ്ഥാനാര്‍ത്ഥി. നിലവിലെ കയ്പമംഗലം എം.എല്‍.എയായ ഇ.ടി. ടൈസണ്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ നിന്നും ജനവിധി തേടും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, സി.പി.ഐയാണ് ആദ്യമായി ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നിലവില്‍ 16 എം.എല്‍.എമാരാണ് സി.പി.ഐയ്ക്ക് ഉള്ളത്.
ഏപ്രില്‍ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണും. മാര്‍ച്ച് 23നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം.
Content Highlight: 2026 Kerala assembly election; CPI announces candidates