കോഴിക്കോട്: മുസ്ലീം രാഷ്ട്രീയത്തെ കുറിച്ചും വിക്കിലീക്‌സ് ലീക്ക് ചെയ്തു. മുസ്‌ലിം ലീഗ് നേതാവും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ എം.കെ.മുനീറിന്റെ വെളിപ്പെടുത്തലുകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. 1999-ല്‍ മുസ്‌ലീം ലീഗ് ട്രഷററായ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനീര്‍ കടുത്ത വിമര്‍ശനം നടത്തിയെന്നാണ് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെ പാര്‍ട്ടിയിലേക്ക് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിട്ടുണ്ട്. മുസ്ലീം ലീഗിനകത്ത് വിശ്വാസതയില്ലാത്ത നേതാക്കളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1999ല്‍ തന്നെ മുസ്‌ലിം ലീഗ് ഇതിനെതിരെ തീരുമാനം എടുത്തിട്ടുണ്ട്. എന്‍.ഡി.എഫ് ചെറിയ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ കഴിയുന്ന സംഘടനയാണെന്നും എന്നാല്‍ അല്‍ഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നും മുനീര്‍ പറഞ്ഞതായാണ് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്.


വിക്കിലീക്‌സ് വാര്‍ത്ത മുനീര്‍ നിഷേധിച്ചു

കണ്ണൂര്‍: കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫ് അനുകൂല നിലപാടെടുക്കുന്നുവെന്ന് താന്‍ പറഞ്ഞതായി വിക്കിലീക്‌സ് പുറത്ത് വിട്ട രേഖകള്‍ മന്ത്രി എം.കെ.മുനീര്‍ നിഷേധിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ല. കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫ് വിരുദ്ധനാണ്. പാര്‍ട്ടി കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യാറില്ല. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എഫിനെതിരെ മുസ്‌ലിം ലീഗ് പ്രമേയം പാസാക്കിയിട്ടുണ്ട് മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വി.എസ്. കഴിവുകെട്ട മുഖ്യമന്ത്രി: ബ്രിട്ടാസ്‌

ഐ.ടി, ബി.ടി, ടൂറിസം മേഖലകളില്‍ വിദേശ നിക്ഷേപമാവാമെന്ന് വി.എസ്: വിക്കിലീക്‌സ്

വി.എസും പിണറായിയും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി: വിക്കിലീക്‌സ്

വിക്കിലീക്‌സ് രേഖകള്‍ ശരിയാണെന്ന് കരുതുന്നില്ല: വി.എസ്

വിക്കിലീക്‌സ് വ്യക്തമാക്കുന്നത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ്: മാണി