Categories
chemmannoor

ഐ.ടി, ബി.ടി, ടൂറിസം മേഖലകളില്‍ വിദേശ നിക്ഷേപമാവാമെന്ന് വി.എസ്: വിക്കിലീക്‌സ്

wikileaks

വി.എസ് അച്യുതാനന്ദനുമായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ആന്‍ഡ്ര്യൂ സിംകിന്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിക്കിലീക്‌സ് രേളുടെ പൂര്‍ണരൂപം

UNCLAS CHENNAI 000299

SENSITIVE

SIPDIS

E.O. 12958: N/A
TAGS: PGOV PREL ECON EINV IN
SUBJECT: KERALA’S COMMUNIST CHIEF MINISTER CALLS FOR FOREIGN
INVESTMENT

REF: CHENNAI 272

യു.എസ് നയതന്ത്രപ്രതിനിധി ആന്‍ഡ്ര്യൂ സിംകിന്‍ ആഗസ്റ്റ് 29, 30 തിയതികളിലായി തിരുവനന്തപുരത്തെത്തി കേരളത്തിലെ മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്ദ്യോഗസ്ഥരോടും രാഷ്ട്രീയ നേതാക്കളോടും മറ്റ് പ്രധാന വ്യക്തികളോടും വിദേശനിക്ഷേപത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍, ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, ചീഫ് സെക്രട്ടറി പി.ജെ. തോമസ്, ധനകാര്യമന്ത്രി തോമസ് ഐസക്, ഡി.ജി.പി, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും സംഭാഷണം നടത്തിയിരുന്നു.

ആഗസ്റ്റ് 29ന് നടന്ന മീറ്റിംഗില്‍ കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ സി.പി.ഐ.എമ്മിനുള്ള താല്‍പര്യം വി.എസ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വി.എസ് ഊന്നല്‍ നല്‍കിയത് സി.പി.ഐ.എം പോളിസിയില്‍ പറയുന്ന പ്രകാരം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ മാത്രം വിദേശ നിക്ഷേപം മതിയെന്നാണ്.

യോഗത്തിന് മുമ്പുതന്നെ നിരവധി റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും അദ്ദേഹം ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം പരിപാടി പ്രകാരം മൂന്ന് മേഖലയില്‍ വിദേശനിക്ഷേപം ആകാമെന്നും ആ മേഖലകളിലുള്ള നിക്ഷേപങ്ങളെ പ്രോത്സാപ്പിക്കുമെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

കമന്റ്

പാരമ്പര്യമൂല്യങ്ങല്‍ ഉയര്‍ത്തിപിടിക്കുന്ന യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് മുഖ്യമന്തി വിദേശ നിക്ഷേപത്തെ അനുകൂലിച്ച് രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. 2006ല്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായിയുടേയും കൂട്ടരുടേയും ഉദാരവിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെ എതിര്‍ത്ത് പോരാടി പരാജയപ്പെട്ട വ്യക്തിയാണ് വി.എസ്. ആഗസ്റ്റ് ആദ്യം കേരളത്തിലെ എല്ലാമേഖലയിലും ഉദാര വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് പിണറായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിണറായിയുടെ ഈ നീക്കത്തെ ദീര്‍ഘകാലം നഖശിഖാന്തം എതിര്‍ത്ത് പരാജയപ്പെട്ട വി.എസ് തന്റെ പോളിസിയില്‍ മാറ്റം വരുത്തുന്നത് കേരളം പുതിയ ദിശയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണ്.

സിംകിന്‍


വി.എസ് അച്ച്യുതാനന്ദനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ രേഖകള്‍

ലെനിന്‍ എന്തു ചെയ്തു? കേരളം പശ്ചിമബംഗാള്‍ പാത പിന്തുടരുന്നു -വിക്കിലീക്‌സ് പരിഭാഷ

വിക്കിലീക്‌സ് രേഖകള്‍ ശരിയാണെന്ന് കരുതുന്നില്ല: വി.എസ്

വി.എസും പിണറായിയും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി: വിക്കിലീക്‌സ്

പിണറായി വിജയനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന്റെ വിക്കിലീക്‌സ് രേഖകള്‍


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.