തിരുവനന്തപുരം: വിക്കിലീക്‌സ് രേഖകള്‍ ശരിയാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യു.എസ് ഉദ്യോഗസ്ഥര്‍ തന്നെ വന്നുകണ്ടിരുന്നു. ഇറാഖില്‍ നിങ്ങളെടുത്ത നിലപാട് ശരിയല്ലെന്നും അത് എല്ലായിടത്തും നടക്കില്ലെന്നും താന്‍ അവരോട് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും വി.എസ് പറഞ്ഞു.

അമേരിക്കന്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രിയയിരിക്കെ വി.എസ് അച്യുതാനന്ദന്‍ താല്‍പര്യമെടുത്തിരുന്നെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി.എസ്.