Categories

Headlines

ലെനിന്‍ എന്തു ചെയ്തു? കേരളം പശ്ചിമബംഗാള്‍ പാത പിന്തുടരുന്നു -വിക്കിലീക്‌സ് പരിഭാഷ

wikileaks

REF:  A) MUMBAI 360 B) CHENNAI 251 C) NEW DELHI 2012

കേരളത്തിലെ രാഷ്ടീയ സാമ്പത്തിക സാഹചര്യങ്ങളെകൂറിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ, ബിസിനസ്സ്, പത്രപ്രവര്‍ത്തന, അക്കാദമിക് മേഖലയിലെ പ്രമുഖരുമായി ആഗസ്റ്റ് 11, 12 തിയതികളിലായി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് യു എസ് നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയിലുണ്ടായ പ്രകടമായ ഒരു മാറ്റം സംസ്ഥാനം ഭരിക്കുന്ന സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ അമേരിക്കന്‍ കമ്പനികളിളുടെ നിക്ഷേപത്തെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.ഐ.എമ്മിന് കഴിഞ്ഞ തവണ നേടിയ 20 ല്‍ 19 സീറ്റ് എന്ന നേട്ടം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കൂടൂതല്‍ സീറ്റ് നേടാം എന്ന കോണ്‍ഗ്രസിന്റെ മോഹം തകര്‍ക്കാനായി മുസ്ലീം വോട്ടുകളെ അനുകൂലമാക്കിയെടുക്കാന്‍ സി.പി.ഐ.എം ശ്രമം നടത്തിയിരുന്നു. ഇന്ത്യ-അമേരിക്ക ആണവ സഹകരണ ഉടമ്പടിയും ഇറാനിലെ അമേരിക്കന്‍ ഇടപെടലുകളെയും മുന്‍നിര്‍ത്തിയാണ് മുസ്ലീം വോട്ട് ചോര്‍ത്താന്‍ സി.പി.ഐ.എം ശ്രമിക്കുന്നത്. ഇറാന്റെ മേലുള്ള ഇന്ത്യന്‍ സമീപനം ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

കേരള സി.പി.എം പശ്ചിമബംഗാള്‍ പാത പിന്തുടരുന്നു

കേരളത്തിലെ മൂന്ന് സി.പി.ഐ.എം നേതാക്കളുമായി നടത്തിയ വ്യത്യസ്ത സംഭാഷണങ്ങളില്‍ ഒരു കാലത്ത് വിദേശ നിക്ഷേപത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അമേരിക്കന്‍ നിക്ഷേപത്തോട് അനുകൂലമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

പാര്‍ട്ടിയുടെ സമുന്നത നേതാക്കളായ സ്റ്റാലിന്‍, ലെനിന്‍ എന്നിവരുടെ ചില്ലിട്ട ചിത്രങ്ങള്‍ക്ക് താഴെയിരുന്ന് സംസാരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപത്തിന് വേണ്ടി നയതന്ത്ര ഉദ്ദ്യോഗസ്ഥരോട് സഹായം അഭ്യര്‍ത്ഥിച്ചു. ‘ഞങ്ങള്‍ക്ക് അമേരിക്കന്‍ കമ്പനികളുമായി യാതൊരു പ്രശ്‌നവുമില്ലെന്നും സംസ്ഥാനത്തിന്റ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ പണം സര്‍ക്കാരിന്റെ കൈവശമില്ലെന്നും അതിനാല്‍ സ്വകാര്യ മേഖലയില്‍ നിന്നും പണം ആവശ്യമാണെന്നും’ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ പറഞ്ഞു.

പിണറായി വിജയനുമായി വളരെയടുത്ത ബന്ധമുള്ള ധനകാര്യ മന്ത്രി തോമസ് ഐസക് സംസ്ഥാന സെക്രട്ടറിയെ അനുകൂലിച്ചു സംസാരിക്കുകയായിരുന്നു. ‘ത്വരിതഗതിയിലുള്ള വ്യവസായവത്കരണം ആവശ്യമാണെന്നും എന്നാല്‍ സംസഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വലിയ പദ്ധതികളെ പിന്തുണക്കാന്‍ ശേഷിയില്ല’. ‘അതുകൊണ്ട് സ്വകാര്യ നിക്ഷേപം ആവശ്യമാണ്. ഭൗതികസാഹചര്യങ്ങളൊരുക്കുന്നതിന് പൊതുമേഖലയും സ്വകാര്യമേഖലയും സംയുക്തമായി നിക്ഷേപമിറക്കാം’- ഐസക് പറഞ്ഞു. മീറ്റിംഗിന്റെ അവസാനം നയതന്ത്ര ഉദ്ദ്യോഗ്സ്ഥനെ നേരിട്ട് കണ്ട ഐസക് കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് പ്രേരിപ്പിക്കുന്നതിനായി യു.എസ് കമ്പനികളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പിണറായി വിജയന്റെ അടുത്ത അനുയായിയായ വിദ്യഭ്യാസ മന്ത്രി എം.എ ബേബിയും വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഇത് ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് എതിരല്ലെന്നും പറഞ്ഞു.

സ്വകാര്യ മേഖലയോടുള്ള സി.പി.ഐ.എമ്മിന്റെ സമീപനത്തില്‍ വന്ന മാറ്റം പെട്ടെന്നുണ്ടായതല്ലെ- പാര്‍ട്ടി നിരീക്ഷകനായ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കുന്നു. ‘കേരളത്തില്‍ സി.പി.ഐമ്മിനകത്ത് മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ബേബിയും ഐസകും പിന്‍വാതിലിലൂടെയാണ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ പാരമ്പര്യ വാദികള്‍ അവരെ നിയോലിബറലിസ്റ്റ് അല്ലെങ്കില്‍ ഗോര്‍ബച്ചേവിസ്റ്റ് എന്ന് വിളിക്കും’.

2006ല്‍ അധികാരമേറ്റെയുത്ത ഉടനെ മുഖ്യമന്ത്രി ഐടി മേഖലയുമായി നടത്തിയ ചര്‍ച്ചയില്‍ ഗവണ്‍മെന്റിന്‍രെ എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തതായി നയതന്ത്ര ഉദ്ദ്യോഗസ്ഥരോട് തിരുവന്തപുരത്ത് ഒരു പ്രമുഖ ഐ.ടി കമ്പനിയുടെ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. ഗവണ്‍മെന്റ് വാഗ്ദാനം പാലിച്ചതായും ഉദ്ദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ 84കാരനായ കടുത്ത പാരമ്പര്യവാദിയായ മുഖ്യമന്ത്രി നയതന്ത്ര ഉദ്ദ്യോഗസ്ഥരുമായി ചര്‍ച്ചക്ക് വിമുഖത കാണിച്ചു. ആയുര്‍വ്വേദ ചികിത്സയിലാണെന്ന കാരണം പറഞ്ഞാണ് വി. എസ് വിട്ട്‌നിന്നത്. ഇതേ കാരണം തന്നെ ചൂണ്ടിക്കാട്ടി ഇക്കാര്യം ചര്‍ച്ചാവിഷയമായ പാര്‍ട്ടി സംസ്ഥാന മീറ്റിംഗില്‍ നിന്നും വി.എസ്.അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

വിദേശനിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു

ചില മേഖലകളില്‍ മാത്രമാണ് വിദേശ നിക്ഷേപത്തോട് താല്‍പ്പര്യമുള്ളതെന്ന സി.പി.ഐ.എം നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. സേവന മേഖലകളായ ഐടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപമാവാം എന്ന കാഴ്ചപ്പാടാണ് പിണറായി വിജയനും തോമസ് ഐസകിനും ഉള്ളത്. നിലവിലുള്ള നിയമത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രമേ ഏത് തരത്തിലുള്ള നിര്‍മ്മാണവും പാടുള്ളൂ. സംസ്ഥാനത്ത് കൂടുതല്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ (sez) ഉയര്‍ന്ന് വരും. സെസിന് മുകളില്‍ ഇപ്പോഴും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പരമ്പരാഗത കര്‍ഷകരുടെ സംരക്ഷണത്തിന് വളരെയധികം ഊന്നല്‍ കൊടുക്കുന്നുണ്ട്-തോമസ് ഐസക് പറഞ്ഞു. ‘ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിദേശനിക്ഷേപമാകാം. ആശയപരമായി പാര്‍ട്ടി ഇന്നും അതിനെതിരാണ്’- ബേബി പറഞ്ഞു.

‘കേരളത്തില്‍ വിദേശ നിക്ഷേപത്തിന് പ്രതികൂലമായ സാഹചര്യമില്ല. പ്ലാച്ചിമട കൊക്കക്കോല സമരം പ്രാദേശിക-പരിസ്ഥിതി എതിര്‍പ്പ് മാത്രമാണ്’- ഇത് സംബന്ധിച്ച് സംശയമുന്നയിച്ച നയതന്ത്ര പ്രതിനിധികളോട് പിണറായി പറഞ്ഞു. ‘പ്ലാച്ചിമടയിലെ കൊക്കോകോല പ്ലാന്റ് അടച്ചു പൂട്ടിയത് അമേരിക്കന്‍ കമ്പനികളോടുള്ള എതിര്‍പ്പ് മൂലമല്ല. പരിസ്ഥിതി സംബന്ധമായ പ്രശ്‌നം മൂലമാണ്’- പിണറായി പറഞ്ഞു. പാശ്ചാത്യ നിക്ഷേപത്തോട് എതിര്‍പ്പുള്ള ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില എന്‍.ജി.ഒകളാണ് പ്ലാച്ചിമട സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് സീറ്റ് കിട്ടും പക്ഷെ എത്രത്തോളം?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2004ല്‍ 20 മണ്ഡലങ്ങളില്‍ 19 എണ്ണവും വിജയിച്ചത് പോലെയുള്ള തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന കാര്യത്തില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് ഉറപ്പുണ്ടായിരുന്നു. ഇത് സംബന്ധിച്ച നയതന്ത്ര ഉദ്ദ്യോഗസ്ഥരുടെ ചോദ്യത്തിന് തോമസ് ഐസകിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞങ്ങളെവിടെയും പോകുന്നില്ല, പക്ഷെ ഒരുപാട് പിറകിലായിരിക്കും’. പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്ന അസ്വാരസ്യങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുമുണ്ട്. എങ്കിലും 12-13 സീറ്റ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട പത്രപ്രവര്‍ത്തകരും ഐസകിന്റെ വാദം ശരിവെച്ച് കോണ്‍ഗ്രസിന് പരമാവധി എട്ട് സീറ്റ് കിട്ടാനേ സാധ്യതയുള്ളൂ എന്ന് വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും തങ്ങള്‍ വിജയിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരുന്നു. 12 മുതല്‍ 15 വരെ സീറ്റ് കിട്ടുമെന്നായിരുന്നു ഇരുപക്ഷങ്ങളുടെയും വിശ്വാസം.

ആണവകരാര്‍ സി.പി.ഐ.എം ആയുധമാക്കുന്നു

കേരളത്തില്‍ ഉയര്‍ന്ന് വരുന്ന ശക്തമായ അമേരിക്കവിരുദ്ധ ചലനത്തെക്കുറിച്ചുളള ചോദ്യത്തിന്- യു.പി.എ ഗവണ്‍മെന്റ് ജൂലൈ 22 ന് വിശ്വാസവോട്ട് നേടിയതിന്റെ ഇരകള്‍ ആവുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ത്യാ-അമേരിക്ക ആണവ സഹകരണ ഉടമ്പടിക്ക് എതിരായി പ്രാദേശിക ജനവിഭാഗങ്ങളെ പ്രധാനമായും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനതയെ മാറ്റിയെടുക്കാനാണ് സി.പി.ഐ.എം നീക്കം. ഇതിന്റെ ദൂഷ്യഫലങ്ങള്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സംഭവവികാസങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയുമായുള്ള ആണവ സഹകരണത്തിനുള്ള കേന്ദ്ര തീരുമാനത്തിനെതിരായി മുസ്ലീം വോട്ടുകള്‍ ഒന്നിപ്പിക്കാമെന്നാണ് പാര്‍ട്ടി തന്ത്രം. ഇറാനുമായുള്ള പ്രശ്‌നം അമേരിക്ക സമാധാനപരമായി തീര്‍ക്കാന്‍ ശ്രമിക്കണമെന്നും മറിച്ച് സൈനീക നടപടിയോടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന യു എസ് ഗവണ്‍മെന്റിന്റെ നടപടി പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രതീക്ഷകള്‍ തകിടം മറിക്കുമെന്ന് രമേശ് ചെന്നിത്തല പറയുന്നു

സെന്റര്‍ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിലെ (CDS) പഠിതാക്കള്‍ കേരളത്തിന്റെ വിദേശ കുടിയേറ്റചരിത്രം വിവരിച്ചുതന്നു. വിദേശത്തുള്ള 1.8മില്യണ്‍ കേരളീയരും, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന 900,000 പേരുമുള്‍പ്പെടെ 2.7മില്യണ്‍ ആളുകള്‍ കേരളത്തിന് പുറത്താണ് ജീവിക്കുന്നതെന്നാണ് അവര്‍ പറഞ്ഞുതന്നത്. ഇത് രാജ്യത്തിന്റെ ജനസംഖ്യയുടെ 10% വരും. ഈ 2.7ലക്ഷം കേരളീയര്‍ നാട്ടിലുള്ളവര്‍ക്ക് പണം അയച്ചുനല്‍കുന്നു. ഇത് സംസ്ഥാനത്തിന്റെ ജി.ഡി.പിയുടെ 20%വരും. കുടിയേറ്റക്കാരില്‍ വലിയൊരളവ് അവിവാഹിതരായ സ്ത്രീകളാണ്. വീട്ടുജോലിക്കും മറ്റുംപോകുന്ന ഈ വലിയ വിഭാഗം സ്ത്രീകള്‍ വലിയ അപകടങ്ങളിലാണ് ചെന്നുചാടുന്നത്. വീട്ടുജോലിക്ക് പോകുന്ന സത്രീകളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് പെണ്‍വാണിഭത്തിനിരയാവുന്നത്. ഇവരില്‍ ഭൂരിഭാഗവും പെണ്‍വാണിഭത്തിനിരയാവുന്നുണ്ടോയെന്ന നയതന്ത്രഉദ്യോഗസ്ഥന്റെ ചോദ്യത്തിന് സി.ഡി.എസ് ഉദ്യോഗസ്ഥ മറുപടി നല്‍കി. ഭൂരിപക്ഷം സ്ത്രീകളും പെണ്‍വാണിഭസംഘത്തിന്റെ വലയില്‍ നിന്നും രക്ഷപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവരുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

അനധികൃത പണമിടപാടുകളെ സൂചിപ്പിക്കുന്ന ‘ഹവാല’ വിഷയം ഉയര്‍ത്തിയ ധനമന്ത്രി തോമസ് ഐസക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ഫണ്ടുകളുടെ ഒഴുക്ക് തടയാനാവില്ലെന്ന് പറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള പണം ഇന്ത്യന്‍ തീവ്രവാദ സംഘടനകള്‍ക്ക് ലഭിക്കുന്നതില്‍ കേരളീയരുടെ സഹായമുണ്ടാവാം. എന്നാല്‍ ആ പണം ലഭിക്കുന്നത് ധനികരായ ഗള്‍ഫ് അറബികളില്‍ നിന്നാണ്. പ്രത്യേകിച്ച് സൗദികളില്‍ നിന്ന് ഐസക് പറഞ്ഞു. സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി), ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടുണ്ടാവുന്നതും ഈ ഗള്‍ഫ് പണമാണെന്ന് നയതന്ത്രപ്രതിനിധിയോട് ഐസക് പറഞ്ഞു.

കമന്റ്

ബംഗാളിലെ സി.പി.ഐ.എമ്മനെക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികരാണെന്ന് കരുതുന്ന കേരളത്തിലെ സി.പി.ഐ.എം പ്രധാനപ്പെട്ട സാമ്പത്തിക നയങ്ങളില്‍ മാറ്റംവരുത്താന്‍ തയ്യാറാവുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. നിക്ഷേപത്തിനോടുള്ള താല്‍പര്യം യു.എസ് നയതന്ത്രജ്ഞരോട് തുറന്നുകാണിക്കുന്ന പിണറായി വിജയന്‍, തോമസ് ഐസക്, ബേബി എന്നിവരുടെ സമീപനം ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നയിക്കുന്ന അങ്ങേയറ്റം യാഥാസ്ഥിതികമായ വിഭാഗത്തിനേക്കാള്‍ മേല്‍ക്കൈ ഇവര്‍ക്കുണ്ടെന്ന് ആത്മവിശ്വാസം നല്‍കുന്നു. CHENNAI 00000272 003 OF 003

സ്വകാര്യ നിക്ഷേപങ്ങളെ, പ്രത്യേകിച്ച് വിദേശ, യു.എസ്, പ്രോത്സാഹിപ്പിക്കുക വഴി കേരളത്തിലെ സി.പി.ഐ.എമ്മിനെ പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിലെ പ്രായോഗികത വാദത്തിലേക്ക് നയിക്കുകയാണ് വിജയന്‍. തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍വളര്‍ച്ചാ കഥയില്‍ നിന്നും കേരളം ഒഴിവാക്കപ്പെടുന്നതിലുള്ള ആശങ്കകളാണ് ഇവരുടെ മലക്കം മറിച്ചിലില്‍ പ്രതിഫലിക്കുന്നത്.

പാര്‍ട്ടിയിലെ വിഭാഗീയത കാരണം 2004ല്‍ കേരളത്തില്‍ നിന്നും നേടിയ 19-20 പാര്‍ലമെന്റ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കേരളത്തിലെ സി.പി.ഐ.എമ്മിനും ഘടകകക്ഷികള്‍ക്കും ബുദ്ധിമുട്ടുനേരിടുകയായിരുന്നു. എന്നാല്‍ കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണ്. ഇന്ത്യ യു.എസ് ആണവകരാര്‍ വിഷയം ഉയര്‍ത്തി അമേരിക്ക വിരുദ്ധ മനോഭാവമുള്ള ആളുകളെ എളുപ്പം സ്വാധീനിക്കാന്‍ സി.പി.ഐ.എമ്മിനു കഴിയും. കൂടാതെ സംസ്ഥാന ജനസംഖ്യയുടെ കാല്‍ഭാഗമുളള മുസ്ലീം ജനങ്ങളെ യു.എസിന്റെ ഇറാഖ്, അഫ്ഖാന്‍, ഇറാന്‍ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്വാധീനിക്കാവുന്നതാണ്. ഈ ഘടകങ്ങളെല്ലാം സി.പി.ഐ.എമ്മിന്റെ നഷ്ടം 7-8 ആക്കി കുറയ്ക്കുകയും 12മുതല്‍ 15 സീറ്റുകള്‍ എളുപ്പം നേടാമെന്ന കോണ്‍ഗ്രസിന്റെ മോഹം തല്ലിക്കെടുത്തുകയും ചെയ്യും. 

പിണറായി വിജയനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന്റെ വിക്കിലീക്‌സ് രേഖകള്‍

വി.എസ് അച്ച്യുതാനന്ദനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ രേഖകള്‍

ഐ.ടി, ബി.ടി, ടൂറിസം മേഖലകളില്‍ വിദേശ നിക്ഷേപമാവാമെന്ന് വി.എസ്: വിക്കിലീക്‌സ്

വി.എസും പിണറായിയും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി: വിക്കിലീക്‌സ്

വിക്കിലീക്‌സ് രേഖകള്‍ ശരിയാണെന്ന് കരുതുന്നില്ല: വി.എസ്

വിക്കിലീക്‌സ് വ്യക്തമാക്കുന്നത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ്: മാണി


Tagged with: |

2 Responses to “ലെനിന്‍ എന്തു ചെയ്തു? കേരളം പശ്ചിമബംഗാള്‍ പാത പിന്തുടരുന്നു -വിക്കിലീക്‌സ് പരിഭാഷ”

  1. VIJAYAN KUWAIT

    അമേരിക്കന്‍ നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ല കേരളത്തിലെ സിപിഎം നേതാക്കള്‍ .
    ഭൂമി കറങ്ങുന്നുന്ടെന്നെ നമ്മുക്ക് ഉറപ്പിക്കാം അല്ലെ

  2. joemon jacob

    ഇതിനു തക്ക മറുപടി വന്നല്ലോ വി എസ വക – – “വികിലീക്സ് രേഖകള്‍ സരിയെന്നു കരുതുനില്ല..”
    ചോദ്യം – –
    ഒന്ന് – ഏതെങ്കിലും ഒരു കാര്യം വിവാദം ആയതിനു ശേഷം നാന്‍ ചെയ്തത് /പറയുന്നത് വിവാദം ആയാലും ചെയ്തത് ചെയ്തു എന്ന് പറയുമോ നമ്മുടെ നേതാകന്മാര്‍….?
    ഉത്തരം – ഇല്ലേയില്ല

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ആ കേസ് മധ്യപ്രദേശ് പൊലീസ് കെട്ടിച്ചമച്ചത്’ ചാമ്പ്യന്‍ ട്രോഫിയ്ക്കിടെ പാക്കിസ്ഥാനെ അനുകൂലിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പരാതിക്കാരന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: ചാമ്പ്യന്‍ ട്രോഫിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ടീമിന്റെ വിജയം ആഘോഷിച്ചു എന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഫോണ്‍ തട്ടിപ്പറിഞ്ഞ് പൊലീസ് തന്നെയാണ് പരാതി പറഞ്ഞതെന്നാണ് പരാതി നല്‍കിയെന്നു പൊലീസ് ആരോപിക്കുന്ന സുഭാഷിന്റെ വെളിപ