ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അന്ന്: വിസ്മയ മോഹൻലാൽ
malayalam movie
ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അന്ന്: വിസ്മയ മോഹൻലാൽ
നന്ദന. ടി
Tuesday, 18th August 2026, 4:13 pm

ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലടക്കമുള്ള വിസ്മയയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ വിസ്മയയുടെ സ്റ്റേജ് ഫിയറിനെക്കുറിച്ചും മലയാളം സംസാരിക്കുന്നില്ലെന്നതിനെച്ചൊല്ലിയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും അതേസമയം പിന്തുണയും ഉയർന്നിരുന്നു.

റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചുള്ള നിലപാട് തുറന്നുപറയുകയാണ് വിസ്മയ മോഹൻലാൽ.

വിസ്മയ മോഹൻലാൽ. Photo. Screen grab/ Youtube

പൊതുവെ താൻ സ്റ്റേജ് ഫിയർ ഉള്ള ഒരാളാണെന്നും, സിനിമയുടെ പ്രൊമോഷൻ സമയത്ത് ഒരുപാട് ആളുകളെയും ക്യാമറകളെയും നേരിടേണ്ടി വന്നപ്പോൾ അൽപ്പം നെർവസ് ആവുകയായിരുന്നുവെന്നും പറയുകയാണ് വിസ്മയ മോഹൻലാൽ.

‘ഞാൻ സ്റ്റേജ് ഫിയർ ഉള്ള ഒരു വ്യക്തിയാണ്. ഒരുപാട് ആളുകളെ ഒന്നിച്ച് കാണുമ്പോൾ ഞാൻ പെട്ടെന്ന് നെർവസ് ആകും. ഒരു ചെറിയ ഗ്രൂപ്പിലിരുന്ന് സംസാരിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ പ്രസ് മീറ്റിന് പോയ സമയത്ത് ക്യാമറകൾക്ക് മുന്നിൽ ഒരുപാട് ആളുകളുണ്ടായിരുന്നു. പോരാത്തതിന് എനിക്ക് അവിടെ സംസാരിക്കുകയും വേണമായിരുന്നു. പക്ഷെ എന്താണ് സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയുകയുമില്ലായിരുന്നു,’ നടി പറഞ്ഞു.

തുടക്കം സിനിമയുടെ ചിത്രീകരണ വേളയിൽ ടെൻഷൻ വരുമ്പോൾ ശരീരം മൂവ് ചെയ്യുന്നതിലൂടെയാണ് താൻ പേടിയെ മറികടന്നിരുന്നതെന്നും വിസ്മയ വ്യക്തമാക്കുന്നു. പ്രൊമോഷൻ പരിപാടിക്കിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെയാണ് താൻ നേരിട്ടതെന്നും, അതിൽ അഭിമാനിക്കുന്നതുകൊണ്ടുതന്നെ ആളുകളുടെ വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും വിസ്മയ കൂട്ടിച്ചേർത്തു.

‘സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നെർവസ് ആകുമ്പോൾ ടെൻഷൻ കുറയ്ക്കാൻ ഞാൻ കണ്ടെത്തിയ വഴി ശരീരം മൊത്തം മൂവ് ചെയ്യിക്കുക എന്നതാണ്. അതുകൊണ്ടാണ് പ്രസ് മീറ്റിന്റെ സമയത്തൊക്കെ ഞാൻ അങ്ങനെ ചെയ്തുകൊണ്ടിരുന്നത്. പരിപാടി കഴിഞ്ഞതിനുശേഷം ആളുകൾ അതിനെക്കുറിച്ച് ഓരോ കാര്യങ്ങൾ പറയുന്നതായി കേട്ടിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ ഒരു നിമിഷമായിരുന്നു, കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെയാണ് ഞാൻ അവിടെ മറികടന്നത്,’വിസ്മയ പറഞ്ഞു.

വിസ്മയ മോഹൻലാൽ തുടക്കം സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ. Photo. Screen grab/ Youtube

Content Highlight:Vismaya Mohanlal opens up about dealing with stage fright during Thudakkam promotions

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം