അപ്പുവിന് പിന്നാലെ മോഹൻലാലിൻ്റെ മകളും സിനിമയിലേക്ക്; നായികയാകാനൊരുങ്ങി വിസ്മയ മോഹൻലാൽ
Entertainment
അപ്പുവിന് പിന്നാലെ മോഹൻലാലിൻ്റെ മകളും സിനിമയിലേക്ക്; നായികയാകാനൊരുങ്ങി വിസ്മയ മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 5:20 pm

സിനിമയിലേക്ക് അരങ്ങേറാനൊരുങ്ങി മോഹൻലാലിൻ്റെ മകൾ വിസ്മയ. നായിക കഥാപാത്രമായാണ് സിനിമയിലേക്ക് അരങ്ങേറുക എന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിക്കുക. ആശിര്‍വാദ് സിനിമാസിന്‍റെ 37ാമത് ചിത്രമായിരിക്കും അത്.

സംവിധായകൻ ജൂഡ് ആന്തണി ആയിരിക്കും സിനിമ സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ജൂഡ് തന്നെയാണ്. 2018 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

മികച്ചൊരു കലാകാരിയാണ് വിസ്മയ. എഴുത്തും ചിത്രരചനയും വിസ്മയുടെ കൂട്ടായിട്ട് തന്നെയുണ്ട്. 2021ൽ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരിൽ പുസ്കം പ്രസിദ്ധീകരിച്ചിരുന്നു. കവിതയും കലയുമായിരുന്നു പുസ്തകത്തിൻ്റെ ഉള്ളടക്കം. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിൽ വിസ്മയുടെ പുസ്തകം ഇടം പിടിച്ചിരുന്നു.

Updating…

Content Highlight: Vismaya Mohanlal Debut as a Heroin in Malayalam Cinema