ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെയിലാണ് ഇരുവരുടെയും പോരാട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവില്‍ ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 75 റണ്‍സാണ് നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ് ലി
24 പന്തില്‍ 49 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടും 18 പന്തില്‍ 24 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. മത്സരത്തില്‍ മിന്നും പ്രകടനവുമായി മുന്നേറുന്ന വിരാട് കോഹ്‌ലി ഒരു തകര്‍പ്പന്‍ റെക്കോഡിലും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മാറുകയാണ് വിരാട്. ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിനെ മറികടന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.
🚨 HISTORY BY VIRAT KOHLI 🚨
– Virat Kohli becomes the first batter to complete 1000 runs against Mumbai Indians in IPL history 🐐 pic.twitter.com/zCo20EwD28
— Johns. (@CricCrazyJohns) April 12, 2026
മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം
വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 1004*
കെ.എല്‍. രാഹുല്‍ (ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ്, എല്‍.എസ്.ജി, ആര്‍.സി.ബി, ഹൈദരാബാദ്) – 977
ശിഖര്‍ ധവാന്‍ (ദല്‍ഹി ക്യാപ്പിറ്റല്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പഞ്ചാബ്, ഹൈദരാബാദ്) – 901
Wrists made of Gold. 🤌✨ pic.twitter.com/QquXPxp57c
— Royal Challengers Bengaluru (@RCBTweets) April 12, 2026
അതേസമയം ഫാന്‍ ഫേവററ്റുകളായ ഇരു ടീമുകളും തങ്ങളുടെ അക്കൗണ്ടില്‍ ഒരു വിജയം കൂടെ കൂട്ടിച്ചേര്‍ക്കാന്‍ ഏതറ്റം വരെ പോകുമെന്ന് ഉറപ്പാണ്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.
മുംബൈ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരത്തില്‍ ഒരു വിജയവും രണ്ട് തോല്‍വിയുമാണ് മുംബൈയ്ക്കുള്ളത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു മുംബൈയുടെ ഏക വിജയം.
Content Highlight: Virat Kohli In Great Record Achievement Against Mumbai Indians In IPL
