ദീപക് ദേവിനൊപ്പം വീണ്ടും; പൃഥ്വിരാജിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍
Malayalam Cinema
ദീപക് ദേവിനൊപ്പം വീണ്ടും; പൃഥ്വിരാജിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th August 2021, 5:55 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മീന, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രോഡാഡിയില്‍ സംഗീതം പകരുന്നത് ദീപക് ദേവാണ്. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയഗായകന്‍ വിനീത് ശ്രീനിവാസനും ഗാനം ആലപിക്കുന്നുന്നുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ദീപക് ദേവും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നത്.

ദീപക് ദേവിനൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷം വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ബ്രോ ഡാഡിയിലെ ഗാനം നല്‍കിയതിന് പൃഥ്വിരാജിനും വിനീത് നന്ദി പറഞ്ഞു.

‘ഒരു പതിറ്റാണ്ടിനു ശേഷം ഞാന്‍ ഇന്ന് ദീപക് ഏട്ടനൊപ്പം പാട്ട് റെക്കോര്‍ഡ് ചെയ്തു. 17 വര്‍ഷം മുന്‍പാണ് കരളെ… എന്ന ഗാനം അദ്ദേഹത്തിനൊപ്പം ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത്. 2005ല്‍ റിലീസായ ഗാനം എല്ലാം മാറ്റിമറിച്ചു. നരന്‍ ഉള്‍പ്പടെ നിരവധി മനോഹരമായ ഗാനങ്ങള്‍ ദീപക് ഏട്ടന്‍ എനിക്കു തന്നു. ബ്രോ ഡാഡിക്കുവേണ്ടിയുള്ള ഈ ഗാനം മനോഹരമായ നിരവധി ഓര്‍മകള്‍ തിരിച്ചുകൊണ്ടുവന്നു. ഈ ഗാനം നല്‍കിയതിന് നന്ദി പൃഥ്വിരാജ്,’ എന്നായിരുന്നു വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥ.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളും വൈകുകയായിരുന്നു. എമ്പുരാന് മുമ്പ് ബ്രോ ഡാഡി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vineeth Sreenivasan thanks Prithviraj and Deepak dev BroDaddy Movie