ഈ തെറിവിളികള്‍ സഹിക്കാന്‍ എനിക്ക് കഴിയുന്നില്ല, ഈ റിയാലിറ്റി ഷോയുടെ അടുത്ത സീസണ്‍ മുതല്‍ ഞാന്‍ ഉണ്ടാകില്ല; ഗായകന്‍ ബെന്നി ദയാല്‍
Entertainment news
ഈ തെറിവിളികള്‍ സഹിക്കാന്‍ എനിക്ക് കഴിയുന്നില്ല, ഈ റിയാലിറ്റി ഷോയുടെ അടുത്ത സീസണ്‍ മുതല്‍ ഞാന്‍ ഉണ്ടാകില്ല; ഗായകന്‍ ബെന്നി ദയാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th August 2021, 3:53 pm

ചെന്നൈ: സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാധകരുള്ള ഗായകരില്‍ ഒരാളാണ് മലയാളി കൂടിയായ ബെന്നി ദയാല്‍. നിരവധി ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം ചാനല്‍ റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയനാണ്.

തമിഴില്‍ ഏറെ ഹിറ്റായ സൂപ്പര്‍ സിംഗറിലും വിധികര്‍ത്താവായി ബെന്നി എത്തുന്നുണ്ട്. എന്നാല്‍ സൂപ്പര്‍ സിംഗറിന്റെ അടുത്ത സീസണ്‍ മുതല്‍ താന്‍ വിധികര്‍ത്താവായി എത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

സുപ്പര്‍ സിംഗറിന്റെ എട്ടാം സീസണിലെ ഒരു വീഡിയോയും താന്‍ ഇനി പങ്കുവെക്കില്ലെന്നും അടുത്ത സീസണ്‍ മുതല്‍ പങ്കെടുക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

പരിപാടിയില്‍ പങ്കെടുത്തിരുന്ന ശ്രീധര്‍ സേന എന്ന ഗായകന്‍ ഷോയില്‍ എലിമിനേറ്റ് ആയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് പിന്നാലെ ചാനലിനെതിരെയും വിധികര്‍ത്താക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ശ്രീധര്‍ സേനയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്.

ഇതില്‍ സഹികെട്ടാണ് ബെന്നി ദയാലിന്റെ തീരുമാനം. ‘സൂപ്പര്‍ സിംഗര്‍ 8-മായി ബന്ധപ്പെട്ട ഒന്നും ഞാന്‍ ഇനി പോസ്റ്റുചെയ്യില്ല. എല്ലാ വിദ്വേഷ സന്ദേശങ്ങളും സ്വീകരിക്കാന്‍ എനിക്ക് കഴിയില്ല. നിങ്ങള്‍ എന്നോട് കാണിച്ച എല്ലാ സ്‌നേഹത്തിനും നന്ദി. ഞാന്‍ മനുഷ്യനാണ്. നന്ദി. നന്ദി. അടുത്ത സീസണില്‍ നിങ്ങളെ കാണാനാകില്ല! എല്ലാവര്‍ക്കും നന്ദി’, എന്നായിരുന്നു ബെന്നി ദയാലിന്റെ പ്രതികരണം.

 

View this post on Instagram

 

A post shared by BENNY DAYAL (@bennydayalofficial)

തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ സിംഗറില്‍ ബെന്നിക്ക് പുറമെ ഗായിക അനുരാധ ശ്രീറാം, എസ്.പി ചരണ്‍, പി. ഉണ്ണികൃഷ്ണന്‍ എന്നിവരും വിധികര്‍ത്താക്കളായി ഉണ്ടായിരുന്നു.

ശ്രീധര്‍ സേന പുറത്തായതോടെ ഇനി ഏഴ് മത്സരാര്‍ത്ഥികള്‍ കൂടിയാണ് ഉള്ളത്. മകാപാ ആനന്ദും പ്രിയങ്ക ദേശ്പാണ്ഡെയുമാണ് പരിപാടിയുടെ അവതാരകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Singer Benny Dayal Quitting Super singer reality show next season