പുള്ളി ഭയങ്കര വാശിയുള്ള ഒരു നടനാണ്; ലാല്‍ സാറിനെ ഇംപ്രസ് ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്: വിന്‍സി അലോഷ്യസ്
Entertainment news
പുള്ളി ഭയങ്കര വാശിയുള്ള ഒരു നടനാണ്; ലാല്‍ സാറിനെ ഇംപ്രസ് ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 1:50 pm

ഒരു പറ്റം പുതുമുഖ- യുവ താരങ്ങളെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍.

വികൃതി, ഭീമന്റെ വഴി, ജന ഗണ മന എന്നീ സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ വിന്‍സി അലോഷ്യസും ഒപ്പം പുതുമുഖ താരങ്ങളായ ശംഭു മേനോന്‍, ആഡിസ് ആന്റണി, ദര്‍ശന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ടൈറ്റില്‍ കഥാപാത്രമായ സോളമനെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജാണ്.

ജോജു ജോര്‍ജിനൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ വിന്‍സി അലോഷ്യസ്. സോളമന്റെ തേനീച്ചകളുടെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ജോജു ചേട്ടനൊപ്പം സിനിമയില്‍ എന്റെ കോമ്പിനേഷന്‍ സീന്‍സ് ഉണ്ട്. ഭയങ്കര എക്‌സ്പീരിയന്‍സായിരുന്നു അത്.

നമ്മള്‍ വല്ലാതെ അഡ്മയര്‍ ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. ആ ഒരു പെര്‍ഫോമന്‍സും അദ്ദേഹം എങ്ങനെയാണ് ഈ കാര്യങ്ങളെല്ലാം ഹാന്‍ഡില്‍ ചെയ്യുന്നത് എന്നറിയാനും ഒരു ആകാംക്ഷയുണ്ടായിരുന്നു.

അടുത്തറിഞ്ഞപ്പോഴാണ് മനസിലായത്, പുള്ളി അത് ഡീല്‍ ചെയ്യുന്ന രീതി നമ്മള്‍ സാധാരണ ഡീല്‍ ചെയ്യുന്നത് പോലെയാണ്.

പിന്നെ വാശിയുണ്ട്, നല്ല വാശിയുള്ള ഒരു ആക്ടറാണ്. ചെയ്‌തെടുക്കണം അല്ലെങ്കില്‍ ലാല്‍ സാറിനെ ഇംപ്രസ് ചെയ്യണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു നടനാണ്. വലിയ മനുഷ്യനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഒരു കുഞ്ഞു കുട്ടിയാണ്,” വിന്‍സി പറഞ്ഞു.

ബിനു പപ്പു, സുനില്‍ സുഗത, ജോണി ആന്റണി, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകലില്‍ റിലീസ് ചെയ്യുന്നത്.

വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് രഞ്ജന്‍ എബ്രഹാമാണ്.

Content Highlight: Vincy Aloshious talking about Joju George during Solamante Theneechakal movie promotions