ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ യുവ വിസ്മയം വൈഭവ് സൂര്യവംശി. ഈസ്റ്റ് സോണിന്റെ താരമായ വൈഭവ് നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ ആറ് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയാണ് മടങ്ങിയത്.
ഈസ്റ്റ് സോണിന്റെ ക്യാപ്റ്റന്‍ കൂടിയായ വൈഭവ് ബിശ്വോര്‍ജിത് കൊന്തൂജമിനെതിരെ രണ്ട് മനോഹരമായ ബൗണ്ടറികള്‍ നേടിക്കൊണ്ട് മികച്ച തുടക്കം നല്‍കിയെങ്കിലും അതേ ഓവറില്‍ തന്നെ പുറത്താവുകയായിരുന്നു.
Exciting early battle 🔥
4️⃣,4️⃣,🇼
Bishworjit Konthoujam wins the contest against Vaibhav Sooryavanshi 👌#DuleepTrophy
Scorecard ▶️ https://t.co/XJFhfvvTIU pic.twitter.com/4xGnLaAhpx
— BCCI Domestic (@BCCIdomestic) August 23, 2026
ഇഷാന്‍ കിഷന്‍ നയിക്കുന്ന ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സീനിയര്‍ താരമായ അഭിമന്യു ഈശ്വരനെ പോലുള്ള താരങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതെന്നാണ് പല മുന്‍ താരങ്ങളും ചോദിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ നിന്ന് 207 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. 17.25 ആവറേജില്‍ റണ്‍സ് സ്‌കേര്‍ ചെയ്ത വൈഭവ് റെഡ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയസമ്പന്നത നേടേണ്ട ഘട്ടത്തിലാണ് 15കാരനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
അതേസമയം അടുത്തിടെ അവസാനിച്ച സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയില്‍ മിന്നും പ്രകടനമാണ് വൈഭവ് നടത്തിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവാണ്.
Content Highlight: Vaibhav Suryavanshi poor performance for north zone in duleep trophy
