വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ അപ്രതീക്ഷിത ഹിറ്റായ ചിത്രമായിരുന്നു വാഴ. സമൂഹമാധ്യമ റീലുകളിലൂടെ ശ്രദ്ധേയരായ യുവ അഭിനേതാക്കളെ നായകന്മാരാക്കി എടുത്ത ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. വാഴക്ക് ലഭിച്ച വിജയത്തിന് പിന്നാലെ വൈറല്‍ താരങ്ങളായ ഹാഷിറിനെയും ടീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന വാഴ 2 ഏപ്രില്‍ 2 ന് റിലീസിനൊരുങ്ങുകയാണ്.
വിപിന്‍ ദാസ് തിരക്കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സവിന്‍ എസ്.എ യാണ്. ഹാഷിറിന് പുറമെ സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ ദേവരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യൂറേക്കാ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ദേവരാജാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരം. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിലും ദേവരാജ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ ദേവരാജിനെക്കുറിച്ച് തിരക്കഥാകൃത്ത് വിപിന്‍ ദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദേവരാജിന്റെ റീല്‍സിന്റെ ഭയങ്കര ഫാനാണ് താനെന്നും എവിടെയാണെങ്കിലും അദ്ദേഹത്തോട് വിളിച്ച് ഇനി റീല്‍സ് ഒന്നും ചെയ്യേണ്ടെന്നും സിനിമക്ക് ഒരുപാട് ആവശ്യമുള്ളതാണെന്നും പറായാറുണ്ടെന്നും വിപിന്‍ ദാസ് പറഞ്ഞു.
ദേവരാജന്റെ റീല്‍സെല്ലാം താന്‍ വീണ്ടും വീണ്ടും കാണാറുണ്ടെന്നും പെര്‍ഫോമന്‍സ് അത്രയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. വാഴ 2വില്‍ ദേവരാജിനെ നന്നായി ഉപയോഗിച്ചിട്ടുണ്ടെന്നും ദേവരാജിന്റെ നല്ലൊരു ഫേസ് ചിത്രത്തില്‍ ഉണ്ടാകുമെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.