ഹെക്സത്തുമായുള്ള ഭിന്നത; അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജിനെ പുറത്താക്കി
World
ഹെക്സത്തുമായുള്ള ഭിന്നത; അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജിനെ പുറത്താക്കി
നിഷാന. വി.വി
Friday, 3rd April 2026, 12:05 pm

വാഷിങ്ടണ്‍: അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജ് തന്റെ സ്ഥാനത്ത് നിന്ന് വിരമിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചു.

പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹെക്സത്ത് ഉടന്‍ സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ അപ്രതീക്ഷിത നീക്കം.

‘ജനറല്‍ റാണ്ടി എ.ജോര്‍ജ് 41ാമത് കരസേനാ മേധാവിയെന്ന സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്. നമ്മുടെ രാജ്യത്തിന് നല്‍കിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് യുദ്ധ വകുപ്പ് നന്ദിയുള്ളവരാണ്, വിരമിക്കലിന് അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു,’ പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ സോഷ്യല്‍ മീഡിയയിലെ പ്രസ്താവനയില്‍ പറഞ്ഞു.

സാധാരണയായി നാല് വര്‍ഷമാണ് ആര്‍മി ചീഫിന്റെ കാലാവധി. എന്നാല്‍ അതില്‍ ഇനിയും ഒന്നര വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍.

നിര്‍ബന്ധിത വിരമിക്കലിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ സൈനിക നയങ്ങളുമായി കൂടുതല്‍ ഒത്തുപോവുന്ന ഒരാളെ ഈ സ്ഥാനത്ത് എത്തിക്കാനാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പെന്റഗണില്‍ നേതൃത്വം ഏറ്റെടുത്തതിനുശേഷം, ഹെഗ്‌സെത്ത് ഒരു ഡസനിലധികം ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. വ്യോമസേന വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് സ്ലൈഫ്, നാവിക ഓപ്പറേഷന്‍സ് മേധാവി ലിസ ഫ്രാഞ്ചെറ്റി എന്നിവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഹെക്സെത്തുമായി ഉണ്ടാ അഭിപ്രായ വ്യത്യാസങ്ങളാണ് ജോര്‍ജിന്റെ വിരമിക്കലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ ജോര്‍ജ് എതിര്‍ത്തിരുന്നു.

കൂടാതെ ജനറല്‍ വില്യം ഗ്രീന്‍ പോലുള്ള ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഹെഗ്സത്തിന്റെ തീരുമാനങ്ങളെയും അദ്ദേഹം എതിര്‍ത്തിരുന്നു. ഇത്തരം നീക്കങ്ങള്‍ സൈന്യത്തിനെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Highlight: US Army Chief of Staff General Randy George fired over differences with Hexham

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.