എന്നെ ഇന്ന് കണ്ടിട്ട് ടൊവിനോ ഇങ്ങനെയുള്ള ആളാണ് എന്ന് ജഡ്ജ് ചെയ്യുന്നത് ശരിയല്ല: ടൊവിനോ തോമസ്
Malayalam Cinema
എന്നെ ഇന്ന് കണ്ടിട്ട് ടൊവിനോ ഇങ്ങനെയുള്ള ആളാണ് എന്ന് ജഡ്ജ് ചെയ്യുന്നത് ശരിയല്ല: ടൊവിനോ തോമസ്
കെ.എസ് ഷാബിന
Monday, 22nd June 2026, 4:50 pm

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്. 2012-ൽ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ടൊവിനോ തോമസ് വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ മുൻനിര നായകന്മാരിലേക്ക് ഉയർന്നുവന്നത്.

മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ ടൊവിനോ, തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലും സഹനടനായും തിളങ്ങി. പിന്നീട് തന്റെ വേറിട്ട കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായ നായകനായി മാറി. 2018-ലെ കേരളത്തിലെ മഹാപ്രളയ സമയത്ത് യാതൊരു താരജാഡയുമില്ലാതെ സാധാരണക്കാർക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ടൊവിനോയെ മലയാളികൾ നെഞ്ചോട് ചേർക്കുകയായിരുന്നു.

ടൊവിനോ തോമസ് .Photo:India Today Malayalam

 

കുസൃതി നിറഞ്ഞ സംസാരശൈലിയും, സോഷ്യൽ മീഡിയയിലൂടെ മക്കളായ ഇസ്സയ്ക്കും തഹാനുമൊപ്പമുള്ള രസകരമായ കുടുംബ നിമിഷങ്ങൾ പങ്കുവെക്കുന്നതും വഴി എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് അദ്ദേഹം വളരെ പ്രിയപ്പെട്ടവനാണ്. ഇപ്പോൾ ആരാധകരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ടൊവിനോ. അൺഫിൽറ്റെർഡ് ബൈ അപർണ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ എന്തെങ്കിലും കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ തോണ്ടി വിളിച്ചിട്ട് തിരക്കിൽ ആണോ എന്ന് ചോദിച്ചാൽ കണ്ടൂടെ എന്ന് ചോദിച്ചു പോകുന്ന അങ്ങനെ ഒക്കെ റിയാക്ട് ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. സിനിമാ നടൻ ആണെങ്കിലും അല്ലെങ്കിലും ഞൻ അങ്ങനെ തന്നെ ആണ്. എന്നെ വര്ഷങ്ങളായി അറിയുന്ന ആളുകൾക്ക് എന്നെ അറിയാം. എന്നെ ഇന്ന് പരിചയപ്പെട്ട ഒരാൾക്ക് എന്നെ അകലെ നിന്നും നോക്കി കണ്ടിട്ട് ഓ ടോവിനോ ഇങ്ങനെയാണ് എന്ന് ജഡ്ജ് ചെയ്യാൻ പറ്റില്ലല്ലോ.

ടൊവിനോ തോമസ് .Photo;The Indian Express

എന്നെ ചെറുപ്പം മുതലേ അറിയാവുന്നവർക്കു സിനിമയിൽ വരുന്നതിനു മുൻപുള്ള എന്നെ അറിയാവുന്നവർക്കല്ലേ സിനിമയിൽ വന്നതിനു ശേഷം ഞാൻ മാറിയോ എന്ന് അറിയാൻ പറ്റുകയുള്ളു. അവരുടെ അഭിപ്രായത്തിൽ ഞാൻ പഴയ ആള് തന്നെയാണ്. അതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട്.

പഴയ ആള് എന്ന് പറയുമ്പോ ഞാൻ ഒരു വിശുദ്ധൻ പോലെ ക്ഷമയും ഒകെ ഉള്ള ഒരാൾ എന്നൊന്നും അല്ലാ. എനിക്കും ഉണ്ടാവും നല്ല മൂഡ് ഒള്ള ദിവസങ്ങളും മോശം ദിവസങ്ങളും നല്ല മൂഡിൽ ഒള്ള സമയം ഞൻ ചിലപ്പോൾ ഭയങ്കര സ്വീറ്റ് ആയിരിക്കും. അത്ര നല്ല മൂഡിൽ അല്ലെങ്കിൽ ഞൻ അവിടെ നിന്നും ചിലപ്പോൾ മാറിക്കളയും, അല്ലെങ്കിൽ മിണ്ടാതെ ഇരിക്കുകയോ ചെയ്തേക്കാം.എല്ലാ മനുഷ്യർക്കും അങ്ങനെ ആണ്’, ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas talks about movie audience and fans

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.