ലിയോ സിനിമക്ക് പ്രൊമോഷന്‍ ഇല്ലേ? വിമര്‍ശനവുമായി ആരാധകര്‍
Entertainment news
ലിയോ സിനിമക്ക് പ്രൊമോഷന്‍ ഇല്ലേ? വിമര്‍ശനവുമായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th September 2023, 11:42 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്.

റിലീസിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതുവരെയും ചിത്രത്തിന് കാര്യമായ പ്രൊമോഷന്‍ പരിപാടികള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.

തമിഴ് സിനിമയില്‍ നിന്ന് പുറത്തുവരുന്ന ഒരു ബിഗ് ബജറ്റ് ചിത്രം എന്ന നിലയിലുള്ള ഒരു പ്രൊമോഷനും ചിത്രത്തിന് ലഭിക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനം.

റിലീസിന് ഒരു മാസത്തില്‍ താഴെ മാത്രം സമയം ഉള്ളപ്പോള്‍ സിനിമയുടെ ഒരു ഗാനവും കുറച്ച് പോസ്റ്ററുകളും അല്ലാതെ മറ്റൊന്നും റിലീസ് ചെയ്തിട്ടില്ലയെന്നും വിമര്‍ശനമുണ്ട്.

നിലവില്‍ പുറത്തുവന്ന പോസ്റ്ററുകളില്‍ പലതിനും അത്ര മികച്ച അഭിപ്രായവുമല്ല ആരാധകരുടെ ഇടയില്‍ ലഭിക്കുന്നത്.

അതേസമയം 7 സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.

Content Highlight: There is no proper promotion for leo movie social media debates are going on