ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത ദല്‍ഹി പൊലീസ് നടപടിയെ അപലപിച്ച് സി.ജെ.പി.

തെറ്റുകളെ ചോദ്യം ചെയ്യുകയും മൗനം പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന യുവാക്കളെ ഭരണകൂടം ഭയപ്പെടുന്നുവെന്ന് സി.ജെ.പി പറഞ്ഞു. ദല്‍ഹി പൊലീസ് സേഛാധിപത്യപരമായാണ് റാഠിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഈ തടങ്കലിനെ അപലപിക്കുന്നുവെന്നും പാര്‍ട്ടി എക്‌സ പോസ്റ്റിലൂടെ പറഞ്ഞു.

‘വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ജനാധിപത്യപരമാായ എതിര്‍പ്പുകളെ നിശബ്ദമാക്കാന്‍ രൂപകല്പന ചെയ്ത സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് ഈ അറസ്റ്റുകള്‍,’ സി.ജെ.പി പറഞ്ഞു.

ധ്രുവ് റാഠിയേയും മറ്റ് നേതാക്കളെയും ഉടനടി വിട്ടയക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.

അതേസമയം നിരവധി നേതാക്കളെയും വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ, അശുദോഷ് രങ്ക, സൗരവ് ദാസ് തുടങ്ങിയ നേതാക്കളും കസ്റ്റഡിയിലാണ്. വിമാനത്തിനുള്ളില്‍ കയറിയാണ് നേതാക്കളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlight: The dictator is afraid; CJP on the detention of leaders.