റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സിനിമ കണ്ട ആരും തന്നെ സി.ഐ ജോര്‍ജ് സാറിനെ മറന്നിട്ടുണ്ടാകില്ല. മോഹന്‍ലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തെ വിറപ്പിച്ച വില്ലന്‍ കഥാപാത്രമാണ് സി.ഐ ജോര്‍ജ് എന്ന പ്രകാശ് വര്‍മ. ഒറ്റ സിനിമ കൊണ്ട് തന്നെ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് നിര്‍ണായകമായൊരു ചുവടുവെപ്പ് അദ്ദേഹം നടത്തിയിരുന്നു.
ഇപ്പോള്‍ പ്രകാശ് വര്‍മയുടെ കാര്യത്തില്‍ മോഹന്‍ലാലിന് ഒരു പ്രത്യേക കെയര്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. ആദ്യമായാണ് പ്രകാശ് സിനിമയില്‍ ഫൈറ്റ് ചെയ്യുന്നതെന്നും അദ്ദേഹത്തെ കൃത്യമായി നോക്കണമെന്നൊക്കെ മോഹന്‍ലാലിന് ഉണ്ടായിരുന്നുവെന്നും തരുണ്‍ പറയുന്നു. അവര്‍ക്ക് പരസ്പരം നല്ല കരുതല്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഇടയിലാണ് നമ്മള്‍ ഫൈറ്റ് സീക്വന്‍സ് എടുത്തുകൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ലാല്‍ സാറിന് ആണെങ്കില്‍ പ്രകാശേട്ടന്റെ കാര്യത്തില്‍ ഒരു പ്രത്യേക കെയറിങ് ഉണ്ട്. ആദ്യമായിട്ടാണ് അയാള്‍ ഫൈറ്റ് ചെയ്യുന്നത്, അയാളെ കൃത്യമായി നോക്കണം, അയാളെ ബാക്കിയുള്ളവരെ പോലെ വെറുതെ ഇട്ട് അലക്കാന്‍ പാടില്ല എന്നൊക്കെ പറയുമായിരുന്നു. എന്ത് വന്നാലും ഭയങ്കര കെയറിങ് ഉണ്ട് അവര്‍ രണ്ട് പേരും തമ്മില്‍. ‘അണ്ണാ ഓക്കെയല്ല’ എന്ന് പറഞ്ഞ് ഒരു കരുതലുണ്ടായിരുന്നു നന്നായിട്ട്.
ഇതിന്റെയൊക്കെ ഇടയിലാണ് നമ്മള്‍ ഈ ഫൈറ്റ് ചെയ്യുന്നത്. ഫൈറ്റിനിടയില്‍ നമ്മള്‍ പറയുന്നത്, ഡിക്കിയില്‍ കൊണ്ടുപോയി തലയിടിപ്പിക്കുക, അല്ലെങ്കില്‍ മരത്തില്‍ കൊണ്ട് പോയി തലയിടിപ്പിക്കുക അങ്ങനെയുള്ള റോ ആയിട്ടുള്ള എലമെന്റുകളായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content highlight: Tharun Moorthy says that Mohanlal had a special care for Prakash Varma.