'ആ പുതിയ കാറില്‍ മമ്മൂക്ക എന്നെയും നിര്‍ബന്ധിച്ച് കയറ്റി, അദ്ദേഹം അതിനു വേണ്ടി കാത്തുനിന്നു'; അനുഭവം പങ്കുവെച്ച് സുരേഷ് കൃഷ്ണ
Entertainment
'ആ പുതിയ കാറില്‍ മമ്മൂക്ക എന്നെയും നിര്‍ബന്ധിച്ച് കയറ്റി, അദ്ദേഹം അതിനു വേണ്ടി കാത്തുനിന്നു'; അനുഭവം പങ്കുവെച്ച് സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd December 2020, 7:44 pm

മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ വാഹനങ്ങളോടുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. ചെറുപ്പം മുതലേ തനിക്ക് വാഹനങ്ങള്‍ ഇഷ്ടമാണെന്ന് മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതുമാണ്.

മമ്മൂട്ടിയുടെ വാഹനപ്രേമം തിരിച്ചറിഞ്ഞ അനുഭവത്തെക്കുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടനായ സുരേഷ് കൃഷ്ണ.

പഴശ്ശിരാജയുടെ ഷൂട്ടിനിടെ മമ്മൂട്ടി ഒരു ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങുകയും എന്നാല്‍ ഷൂട്ടിന്റെ തിരക്കായതിനാല്‍ കൊച്ചിയിലെ വീട്ടിലെത്തിയ കാര്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ലെന്നും സുരേഷ് കൃഷ്ണ പറയുന്നു.

ഷൂട്ടിന് കുറച്ചു ദിവസത്തെ ഇടവേള വന്നപ്പോള്‍ ഞാനും മമ്മൂക്കയും ഒരുമിച്ച് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിമാനം കയറി. പുതിയ കാര്‍ ഓടിക്കാനുള്ള ആവേശം എനിക്ക് അദ്ദേഹത്തില്‍ കാണാമായിരുന്നു. സുരേഷ് കൃഷ്ണ പറഞ്ഞു.

തന്നോടും പുതിയ കാറില്‍ യാത്ര ചെയ്യാന്‍ വരണമെന്ന് പറയുകയും വിമാനമിറങ്ങിയതിന് ശേഷം തന്റെ ലഗേജ് കിട്ടാന്‍ വൈകിയപ്പോള്‍ അത്രയും സമയം തന്നെ കാത്ത് മമ്മൂട്ടി നിന്നുവെന്നും സുരേഷ് കൃഷ്ണ അഭിമുഖത്തില്‍ പറയുന്നു.

എയര്‍പോര്‍ട്ടില്‍ എന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. അതുകൊണ്ട് ഞാന്‍ പൊയ്‌ക്കോളാം എന്ന് മമ്മൂക്കയോട് പറഞ്ഞു. എന്നാല്‍ മമ്മൂക്കയുടെ ഡ്രൈവറെ വിട്ട് എന്റെ കാര്‍ എടുപ്പിക്കാമെന്നാണ് മമ്മൂക്ക പറഞ്ഞത്. നിര്‍ബന്ധമായും തനിക്കൊപ്പം പുതിയ കാറില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. അന്ന് മമ്മൂട്ടിക്കൊപ്പം പുതിയ കാറില്‍ യാത്ര ചെയ്താണ് താന്‍ വീട്ടിലെത്തിയതെന്നും സുരേഷ് കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Krishna shares experience about Mammootty