'മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ ആ മമ്മൂട്ടി ചിത്രമുണ്ടെന്നതാണ് സന്തോഷം'; രഞ്ജിത്ത്
Entertainment
'മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ ആ മമ്മൂട്ടി ചിത്രമുണ്ടെന്നതാണ് സന്തോഷം'; രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd December 2020, 5:41 pm

രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പ്രാഞ്ചിയേട്ടന്‍, വല്ല്യേട്ടന്‍, പാലേരി മാണിക്യം, കയ്യൊപ്പ് തുടങ്ങി മമ്മൂട്ടിയുടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ പല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ളത് രഞ്ജിത്താണ്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത്.

താന്‍ പടമൊന്നും ചെയ്യാന്‍ തീരുമാനിക്കാത്ത സമയത്തു തന്നെ രഞ്ജിത്ത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകനെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളെല്ലാം പ്രിയപ്പെട്ടതാണെന്നും രഞ്ജിത്ത് പറയുന്നു.

പാലേരിമാണിക്യത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂക്കയോട് ഡേറ്റ് ചോദിച്ച് തനിക്ക് വിളിക്കേണ്ടി വന്നിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരുകയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും നീ തൃശ്ശൂര്‍ ആയിരിക്കും ഷൂട്ട് ചെയ്യാന്‍ പോകുന്നത് അല്ലേ എന്ന് മമ്മൂക്ക ഇങ്ങോട്ടു ചോദിച്ചുവെന്നും മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ പ്രാഞ്ചിയേട്ടന്‍ ഉണ്ട് എന്നതാണ് ഏറെ സന്തോഷമെന്നും രഞ്ജിത്ത് പറയുന്നു.

‘എന്റെയും മമ്മൂക്കയുടെയും നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് പ്രാഞ്ചിയേട്ടന്‍ ചെയ്തത്. തന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് മമ്മൂക്ക പ്രതിഫലത്തെക്കുറിച്ച് ചോദിക്കാറില്ല. ഇന്നും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളത്’. രഞ്ജിത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Ranjith shares experience about Mammootty