| Sunday, 13th April 2025, 9:57 pm

Suresh Krishna | Maranamass | കൺവിൻസിങ് സ്റ്റാറിന്റെ കളം മാറ്റി ചവിട്ടൽ അഥവാ കളമറിഞ്ഞ് കളിക്കൽ

ഹണി ജേക്കബ്ബ്

സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സ്റ്റാർ എന്ന പദവി വേണ്ടരീതിയിൽ ഉപയോഗിച്ച ചിത്രമാണ് മരണമാസ്സ്‌. ശിവപ്രസാദ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. ഡാർക്ക് കോമഡി ഴോണറിൽ പോകുന്ന ചിത്രത്തിൽ ജിക്കു ഭായ് എന്ന ബസ് ഡ്രൈവറായി എത്തിയത് സുരേഷ് കൃഷ്ണയാണ്. ഡിസംബർ 16ന് വിവാഹം നടക്കാൻ പോകുന്ന അവിവാഹിതനായ ജിക്കു ഭായിയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു വാവയും ചില്ലറ കയ്യടിയല്ല തിയേറ്ററിൽ നിന്നും നേടിയത്. ഒന്ന് പാളിയാൽ ചളിയായും ക്രിഞ്ചായും തോന്നാവുന്ന ഡയലോഗുകൾ അനായാസമാണ് അദ്ദേഹം പറഞ്ഞ് കാണികളുടെ ഇടയിൽ ചിരിപടർത്തുന്നത്.

Content Highlight: Suresh Krishna’s Performance In Maranamass Movie

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം