സൗത്ത് ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് സ്റ്റണ്ട് സില്‍വ. എസ്.എസ്. രാജമൗലി സംവിധാനം ചെയ് യമദൊങ്ക എന്ന ചിത്രത്തിലൂടെയാണ് സില്‍വ ആക്ഷന്‍ കൊറിയോഗ്രഫി രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, നേപ്പാളി, ഹിന്ദി, ബംഗാളി ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചു.
മോഹന്‍ലാലിനൊപ്പം സില്‍വ ഒന്നിച്ച ചിത്രങ്ങളെല്ലാം മികച്ച ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ജില്ല, ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങി തിയേറ്ററുകളില്‍ ചരിത്രം രചിച്ച തുടരും എന്ന സിനിമയില്‍ വരെ സില്‍വയാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. താനും മോഹന്‍ലാലും ഒന്നിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സ്റ്റണ്ട് സില്‍വ.
തങ്ങളൊന്നിച്ച 70 ശതമാനം സിനിമകളിലും മോഹന്‍ലാല്‍ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്ന് സില്‍വ പറഞ്ഞു. സെറ്റുകളിലെ പൊടിയും മറ്റ് കാരണങ്ങളും കൊണ്ട് മോഹന്‍ലാല്‍ ബുദ്ധിമുട്ടുമായിരുന്നെന്നും എന്നാല്‍ ഫൈറ്റ് സീനുകളില്‍ അതൊന്നും പ്രകടിപ്പിക്കാത്തയാളാണ് അദ്ദേഹമെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.
തുടരും എന്ന സിനിമയിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിന് പനിയായിരുന്നെന്നും അത് ഷൂട്ട് ചെയ്തത് പഴയ ഒരു ബില്‍ഡിങ്ങിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ലൈമാക്‌സ് ഫൈറ്റ് മുഴുവന്‍ മഴയത്തായിരുന്നെന്നും അതിലൊന്നും യാതൊരു പരാതിയും മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലായിരുന്നെന്നും സില്‍വ പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സ്റ്റണ്ട് സില്‍വ.
‘ഞാനും ലാല്‍ സാറും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ 70 ശതമാനം പടങ്ങളിലും അദ്ദേഹം ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴായിരുന്നു ഫൈറ്റ് ചെയ്തത്. എന്നാല്‍ എത്ര വയ്യെങ്കിലും ഫൈറ്റ് സീന്‍ തുടങ്ങിയാല്‍ അതൊന്നും അദ്ദേഹം പുറത്ത് കാണിക്കില്ല. ഫുള്‍ എനര്‍ജിയില്‍ ഫൈറ്റ് ചെയ്യും.
ലാസ്റ്റ് ചെയ്ത തുടരും എന്ന പടത്തിലാണെങ്കിലും അത് തന്നെയായിരുന്നു അവസ്ഥ. സെറ്റില്‍ മുഴുവന്‍ പൊടിയായിരുന്നു. ആ പൊലീസ് സ്റ്റേഷന്‍ ബില്‍ഡിങ്ങാണെങ്കില്‍ പഴയ ഒന്നാണ്. അവിടെ വെച്ച് ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പനിയായിരുന്നു. ആ പനിയും വെച്ചാണ് ക്ലൈമാക്‌സില്‍ മഴയത്ത് അദ്ദേഹം ഫൈറ്റിനിറങ്ങിയത്.’ സ്റ്റണ്ട് സില്‍വ പറയുന്നു.
Content Highlight: Stunt Silva shares the experience with Mohanlal