ടോക്‌സിക്കില്‍ യാഷിന്റെ നായിക ഇതാ..... പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
Entertainment
ടോക്‌സിക്കില്‍ യാഷിന്റെ നായിക ഇതാ..... പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 2:00 pm

ഇന്ത്യ മുഴുവന്‍ തരംഗമായ കെ.ജി.എഫ് സീരീസിന് ശേഷം യാഷ് നായകനാകുന്ന ചിത്രമാണ് ടോക്‌സിക്. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന്റെ സംവിധായിക. മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ടോക്‌സിക്. ചിത്രത്തിന്റെ ടൈറ്റില്‍ യാഷിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ, സിനിമയിലെ നായികയുടെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. തെന്നിന്ത്യന്‍ താരം ശ്രുതി ഹാസനാണ് നായിക. ശ്രുതിയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രശാന്ത് നീല്‍, പ്രഭാസ് എന്നിവര്‍ ഒന്നിച്ച പാന്‍ ഇന്ത്യന്‍ ചിത്രത്തിലും ശ്രുതി തന്നെയായിരുന്നു നായിക.

കെ.വി.എന്‍ പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ വെങ്കട്ട് കെ നാരായണയും യാഷുമാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. 2025ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sruthi Haasan onboard for Toxic