ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അമരന് ശേഷം ശിവകാര്‍ത്തികേയനും നിര്‍മാതാവ് കമല്‍ഹാസനും വീണ്ടും ഒരു പുതിയ പ്രൊജക്ടിനായി ഒന്നിക്കുന്നു. sk26 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കമല്‍ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അടക്കമുള്ള പ്രധാന വിവരങ്ങള്‍ നാളെ വൈകുന്നേരം 5:02 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസനൊപ്പം ആര്‍. മഹേന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന.
വണ്‍ മോര്‍ ടൈം എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുരുകന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പൊളിറ്റിക്കില്‍ ഡ്രാമയാകും സിനിമയെന്ന സൂചനകളുണ്ട്. മുരുകന്റെ ചരിത്രത്തെ പൂര്‍ണ്ണമായും ആസ്പദമാക്കിയുള്ള ഒരു സമ്പൂര്‍ണ പുരാണ ചിത്രമാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും പുറത്ത് വന്നിട്ടില്ല.
രാജ്കുമാര്‍ പെരിയസാമി രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികയേനും സായ്പല്ലവിയുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസ് വിജയമാകുകയും ചെയ്തു.
#SK26 – Looks like there’s a Strong “Murugar” Connect in the Film..💥 Looking forward to see what’s in Store..⭐ High Hopes on SK’s Script Selection..❣️ RKFI’s Promotions are gonna be..🔥 pic.twitter.com/m80VCtcjcC
അതേസമയം പരാശക്തിയാണ് ശിവകാര്‍ത്തികേയന്റതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുധ കൊങ്കരയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികയേന്‍, അഥര്‍വ, രവി മോഹന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വന്‍ ഹൈപ്പുണ്ടായിരുന്നു. എന്നാല്‍ സിനിമ പരാജയമായി മാറുകയും ഒ.ടി.ടി റിലീസ് ശേഷം ട്രോളുകളില്‍ നിറയുകയും ചെയ്തു.
Content Highlight: Sivakarthikeyan’s 26th film is coming, producer Kamal Haasan