ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെങ്കോല്‍. മോഹന്‍ലാല്‍ നായകായെത്തിയ ചിത്രത്തില്‍ തിലകന്‍, ജോണി, സുരഭി, ശാന്തികൃഷ്ണ എന്നിവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 1989ല്‍ പുറത്തിറങ്ങിയ കിരീടം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ചെങ്കോല്‍.
ലോഹിതദാസ് സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പിറന്ന മികച്ച സിനിമകളാണ് കിരീടവുംചെങ്കോലും. ഇപ്പോള്‍ ചെങ്കോലിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.
ജയിലില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം മോഹന്‍ലാലിന്റെ കഥാപാത്രം അതിജീവിക്കാനായി ഒരുപാട് ശ്രമിക്കുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിന് സാധിക്കുന്നില്ലെന്നും സിബി മലയില്‍ പറയുന്നു. തന്റെ കുടുംബം രക്ഷിക്കാന്‍ അയാള്‍ ഒരുപാട് ശ്രമിച്ചുവെന്നും എന്നാല്‍ അവസാനം എല്ലായിടത്ത് നിന്നും പരാജയമേറ്റുവാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത് ഇവിടെയാണ് എന്ന് മോഹന്‍ലാല്‍ പറയുന്ന ആ സീനില്‍ അസാധ്യ പെര്‍ഫോമന്‍സാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
‘ജയിലില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം അയാള്‍ സര്‍വേവ് ചെയ്യാന്‍ വേണ്ടിയിട്ട് ഒരുപാട് ശ്രമിക്കുന്നുണ്ട്. അച്ഛന് വയ്യാതെയായി, എങ്ങനെയെങ്കിലും കുടുംബം രക്ഷിക്കാനുള്ള ഉത്തരവാദിത്വം അയാള്‍ക്കാണ്. അത് ഏറ്റെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇയാള്‍ക്ക് ഇതില്‍ നിന്ന് പുറത്ത് വരാന്‍ പറ്റില്ലെന്ന് ബോധ്യമാകുന്നത്.
അങ്ങനെ അതിന് ഇറങ്ങി തിരിക്കാന്‍ തീരുമാനിക്കുന്നു. കണ്ണാടിയില്‍ നോക്കി പറയുന്ന ആ പര്‍ട്ടിക്കുലര്‍ സീന്‍ അതാണ്.’സേതുമാധവന്‍ എല്ലാം നഷ്ടപ്പെട്ടത് ഇവിടെയാണ്’ മോഹന്‍ലാല്‍ ആ സീനില്‍ അസാധ്യ പെര്‍ഫോമന്‍സായിരുന്നു,’സിബി മലയില്‍ പറയുന്നു.
Content Highlight: Sibi malayil talks about Mohanlal’s performance in chenkol