ശോഭന മാമിനും ലാൽ സാറിനും വട്ടാണെന്ന് പറഞ്ഞു, ഗ്രേറ്റ് ഫാമിലി എന്നാണ് അദ്ദേഹം പറഞ്ഞത്: അമൃത വർഷിണി
Entertainment
ശോഭന മാമിനും ലാൽ സാറിനും വട്ടാണെന്ന് പറഞ്ഞു, ഗ്രേറ്റ് ഫാമിലി എന്നാണ് അദ്ദേഹം പറഞ്ഞത്: അമൃത വർഷിണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 5:09 pm

സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന സിനിമയാണ് തുടരും. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് സിനിമ ഇപ്പോഴും. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാലിൻ്റെയും ശോഭനയുടെയും മകളായി അഭിനയിച്ച നടിയാണ് അമൃത വർഷിണി. സിനിമയിൽ ഗംഭീര പെർഫോമൻസാണ് അമൃത കാഴ്ച വെച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

താൻ സെറ്റിൽ വെറുതെയിരുന്നപ്പോൾ ബിനു പപ്പു വന്ന് തന്നെ വിളിച്ചെന്നും ശോഭനയെ കണ്ടോയെന്ന് ചോദിച്ചുവെന്നും അമൃത പറയുന്നു.

തന്നെ ശോഭനയുടെ അടുത്ത് കൊണ്ടുപോയെന്നും തൊട്ടടുത്ത് തന്നെ ഇരുത്തിയെന്നും എന്നാൽ താൻ പേടിച്ചാണ് ഇരുന്നതെന്നും അമൃത പറഞ്ഞു. ആ സമയത്താണ് മോഹൻലാൽ ശോഭനക്ക് വട്ടാണെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചതെന്നും അപ്പോൾ തനിക്ക് വലിയ വട്ടാണെന്ന് പറഞ്ഞെന്നും അമൃത വ്യക്തമാക്കി.

അപ്പോൾ മോഹൻലാൽ തനിക്കും വട്ടാണെന്നും ഗ്രേറ്റ് ഫാമിലി എന്ന് പറഞ്ഞുവെന്നും തൻ്റെ ടെൻഷൻ മാറിയ ഫസ്റ്റ് സ്റ്റെപ് അതായിരുന്നുവെന്നും അമൃത പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അമൃത വർഷിണി.

‘ഞാനിങ്ങനെ ഇരിക്കുവാ വെറുതെ സെറ്റിൽ. അപ്പോൾ ബിനു ചേട്ടൻ ചാടി വന്നിട്ട് അമൃത എന്നുവിളിച്ചു. ഞാൻ പെട്ടെന്ന് നോക്കിയപ്പോൾ ‘ശോഭന മാമിനെ കണ്ടോ’ എന്ന് ചോദിച്ചു. എന്നെ മാമിൻ്റെ അടുത്ത് കൊണ്ടുപോയി, മാം ‘കം ഹിയർ സിറ്റ്’ എന്നാണ് പറഞ്ഞത്.

ഞാനാണെങ്കിൽ പേടിച്ചുവിറച്ച് പതുങ്ങിയാണ് ഇരിക്കുന്നത്. അപ്പോൾ ലാൽ സാർ പുറകിൽ നിന്ന് ശോഭന മാമിന് വട്ടാണെന്ന ആംഗ്യം കാണിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് വലിയ വട്ടാണെന്ന്. അപ്പോൾ സാറ് പറഞ്ഞു ‘എനിക്കും വട്ടാണ് ഗ്രേറ്റ് ഫാമിലി’. എൻ്റെ ടെൻഷൻ മാറിക്കിട്ടിയ ഫസ്റ്റ് സ്റ്റെപ് അതായിരുന്നു. എല്ലാവരും കമ്പനിയായിരുന്നു,’ അമൃത വർഷിണി പറയുന്നു.

Content Highlight: Shobhana Ma’am and Lal Sir were crazy, he said they were a great family: Amrita Varshini