എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Movie Day
ഈ ചിത്രത്തില്‍ ഷെയിന്‍ ചിരിക്കും: ഒരുപാട് ബാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നുവെന്ന് ശ്യാം പുഷ്‌കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday 6th February 2019 8:58am

കോഴിക്കോട്: പ്രായത്തിനേക്കാള്‍ പക്വതയും ബാധ്യതയും മാത്രമുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി ഷെയിന്‍ നിഗം ചിരിച്ച് കൊണ്ട് അഭിനയിക്കുന്ന സിനിമയാകും കുമ്പളങ്ങി നൈറ്റ്‌സ് എന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍.ഒരുപാട് ബാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നു ഷെയിന്‍ എന്നും ശഅയാ പറഞ്ഞു.

ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ കുന്‌ളങ്ങി നൈറ്റ്‌സിന്റെ പ്രമോഷന്‍ പരിപാടിയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ശ്യാം പുഷ്‌കര്‍.

Also Read: ശബരിമല യുവതീപ്രവേശനം; പുന:പരിശോധനാഹരജികള്‍ ഇന്ന് പരിഗണിക്കും

‘ഇവന്‍ ഇവന്റെ പ്രായത്തില്‍ ഉള്ള അല്ലെങ്കില്‍ ഭയങ്കര ഡിപ്രസ്ഡ് ആയിട്ടുള്ള, ഒരുപാടു ബാധ്യതകള്‍ ഉള്ള ക്യാരക്ടേഴ്‌സ് ഇത്ര ചെറു പ്രായത്തില്‍ ചെയ്തിട്ട് ഇത്തിരി കൂമ്പ് വാടിയിട്ടുണ്ടെന്നു തോന്നുന്നു അത് ഇത്തവണ മാറും’ എന്നാണ് ശ്യാം പുഷ്‌കര്‍ പറഞ്ഞത്.

‘ശരിയാണ് ബയങ്കര ഡാര്‍ക്ക് പടങ്ങളാണ് ഇവന്‍ ചെയ്തത് മുഴുവന്‍. പറവക്കകത്തൊക്കെ ആദ്യം മുതല്‍ അവസാനം വരെ വിഷമിച്ചിരിപ്പായിരുന്നു’ എന്ന് ശ്രീനാഥ് ഭാസിയും സമ്മതിക്കുന്നു.

ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് നിരവധിപേര്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്ന് ദിലീഷ് പോത്തനും പറഞ്ഞു. ഷെയിന്‍ ചിരിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണെന്ന് തന്റെ ഉമ്മയും പറയാറുണ്ടെന്നായിരുന്നു ഫഹദിന്റെ കമന്റ്.

പറവ , ഈട, കിസ്മത്ത് തുടങ്ങിയ സിനിമകളിലായി വളരെ ഗൗരവമേറിയ കഥാപാത്രങ്ങളാണ് ഷെയിന്‍ ചെയ്തതിലേറെയും. കുമ്പളങ്ങി നൈറ്റ്‌സില്‍ പ്രണയവും ചിരിയുമൊക്കെയുള്ള കഥാപാത്രമാണെന്ന് ട്രെയിലറും സൂചിപ്പിക്കുന്നു.

Advertisement