ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഷംല ഹംസ. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഷംല നേടി. മികച്ച മലയാളചിത്രത്തിനുള്ള ദേശിയ പുരസ്കാരവും ഫെമിനിച്ചി ഫാത്തിമ നേടിയിരിക്കുകയാണ്.
ഇപ്പോൾ പുരസ്കാരനിറവിനെ കുറിച്ചും , തന്റെ ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഷംല ഹംസ. മാഡിസം ഡിജിറ്റൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഞാൻ ഒരിക്കലും സിനിമ ബാഗ്രൗണ്ടിൽ നിന്നും വന്ന ഒരാൾ അല്ല. പക്ഷെ സിനിമയിൽ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയുന്നത് എന്റെ ഉപ്പയും ഉമ്മയും ഹസ്ബന്റും ആണ്. അങ്ങനെയൊരു സപ്പോർട്ട് കിട്ടിയത് കൊണ്ടാണ് എനിക്ക് അഭിനയിക്കാൻ പറ്റിയത്. ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ വളരെ സന്തോഷം ഉണ്ട്. ഇതൊന്നും ഒട്ടും പ്രതേക്ഷിച്ചിരുന്നില്ല.
ഞാൻ ആദ്യമായി അഭിനയിച്ചത് ‘ആയിരത്തൊന്നു നുണകൾ’ എന്ന സിനിമയിലാണ്. ആ സിനിമ എനിക്ക് വലിയ ഒരു സപ്പോർട്ട് ആണ് തന്നത്. കാരണം അത് സലിം അഹമ്മദ് സാറിന്റെ പ്രൊഡക്ഷനിൽ ഉള്ള സിനിമയാണ്. അതിനായി ഒരു 7 ദിവസത്തെ വർക്ക് ഷോപ് കിട്ടിയിരുന്നു. അതിൽ നിന്നാണ് അഭിനേതാക്കളെ തെരെഞ്ഞെടുത്തത്.
ഞാൻ ശെരിക്കും ആ സിനിമയുടെ ഒഡീഷൻ അറ്റൻഡ് ചെയ്യാൻ പോയത് അഭിനയിക്കാൻ അല്ല. എനിക്ക് ഡയറക്ടറെ ഒന്ന് കാണണം, പാട്ടിന്റെ വരികൾ എഴുതാൻ ഇഷ്ടമാണ്, അപ്പോൾ അതിനൊരു അവസരം കിട്ടുമോ എന്ന് റിക്വസ്റ്റ് ചെയ്ത് ചോദിച്ചു നോക്കണം എന്ന് മനസിൽ കരുതിയാണ് ചെന്നത്.
പക്ഷെ അവിടെ എത്തിയപ്പോൾ ആ ഒരു സൽമ എന്നൊരു ക്യാരക്റ്റർ ഒഡീഷൻ ചെയ്തപ്പോൾ അവ്ർക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. ആ ഒരു ജേണി ഭയങ്കര രസമുള്ളതായിരുന്നു’,ഷംല ഹംസ പറഞ്ഞു.
Content Highlight:Shamla Hamsa talks about her first film