ന്യൂദല്‍ഹി: അഞ്ച് മാസമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ ഒരു വിഭാഗം പൈലറ്റുമാര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനെ തുടര്‍ന്ന് കിങ് ഫിഷറിന്റെ എട്ട് വിമാനങ്ങള്‍ റദ്ദാക്കി.
ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാരാണ് പണിമുടക്ക് തുടങ്ങിയത്. ദല്‍ഹിയില്‍ നിന്നും ഡെറാഡൂണിലേക്കുള്ള മൂന്നും, ധര്‍മ്മശാലയിലേക്കുള്ള രണ്ടും ജെയ്പൂര്‍, ഷിംല, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്കുള്ള ഓരോ വിമാനങ്ങളുമാണ് റദ്ദാക്കിയത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ പ്രതിഷേധിക്കുന്നത്.
സമരത്തെ തുടര്‍ന്ന് കിങ് ഫിഷര്‍ സി.ഇ.ഒ സഞ്ജയ് അഗര്‍വാള്‍ ദല്‍ഹിയിലെത്തി സമരക്കാരെ കാണുകയും ജൂലൈ 13മുതല്‍ ശമ്പളം കുടിശിക നല്‍കാമെന്നും ഉറപ്പുനല്‍കി. എന്നാല്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ പൈലറ്റുമാര്‍ പ്രതികരിച്ചിട്ടില്ല.
ജൂലൈ 2ന് മുംബൈയിലെ കിങ് ഫിഷര്‍ പൈലറ്റുമാര്‍ സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി മാനേജ്‌മെന്റ് അവരുമായി ചര്‍ച്ച നടത്തി ജൂലൈ 6 മുതല്‍ ശമ്പള കുടിശ്ശിക നല്‍കാമെന്ന് പറഞ്ഞ് അവരെ അനുനയിപ്പിക്കുകയായിരുന്നു.
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാനസത്തിനിടെ നിരവധി പൈലറ്റുമാര്‍ ജോലിയുപേക്ഷിച്ച് പോയിരുന്നു.
