മംഗളൂരു: സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസായിരുന്നു. പുലര്‍ച്ചേ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

സാക്‌സഫോണിനെ കര്‍ണാടക സംഗീതവുമായി ബന്ധപ്പെടുത്തിയ കലാകരനായിരുന്നു അദ്ദേഹം. രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരത്തിനും അദ്ദേഹം അര്‍ഹനായി. ബി.ബി.സിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞന്‍ ആയിരുന്നു കദ്രി ഗോപാല്‍നാഥ്

കഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Saxophone Maestro Kadri Gopalnath Passed Away

DoolNews Video