2026 ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള സൂപ്പര്‍ 8 മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നാളെ (ഫെബ്രുവരി 22) ഈ മത്സരം അരങ്ങേറുക. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.
2026 ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള സൂപ്പര്‍ 8 മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നാളെ (ഫെബ്രുവരി 22) ഈ മത്സരം അരങ്ങേറുക. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.
ഈ മത്സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് സഞ്ജു സാംസണ്‍ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിന് പ്രധാന കാരണം ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമാണ്. ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങിയ എല്ലാ മത്സരത്തിലും താരം ഡക്കായാണ് തിരികെ കയറിയത്.
എന്നാല്‍, അഭിഷേക് പ്ലെയിങ് ഇലവനില്‍ തുടരുമെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ താരം ആ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിന് സാധ്യത കുറവാണ്. പക്ഷേ, മലയാളി താരം സൗത്ത് ആഫ്രിക്കക്ക് എതിരെ ഇറങ്ങിയേക്കുമെന്നാണ് എക്സില്‍ ആരാധകരുടെ വിലയിരുത്തല്‍.
Sanju Samson working hard in nets for Super 8. 🇮🇳 pic.twitter.com/KgitF9nLHU
— Johns. (@CricCrazyJohns) February 21, 2026
സഞ്ജു സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഏറെ നേരം പരിശീലനത്തിന് ഇറങ്ങിയെന്നാണ് പല ക്രിക്കറ്റ് പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിക്കൂറുകളോളം താരം നെറ്റ്സ് ചെലവഴിച്ചുവെന്നാണ് വിവരം.
നേരത്തെ, നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിന് മുന്നോടിയായും സഞ്ജു ഇതുപോലെ നെറ്റ്‌സില്‍ ഏറെ നേരം ചെലവഴിച്ചിരുന്നു. ഇതാണ് താരം പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തിയേക്കും എന്ന് ആരാധകര്‍ പ്രതീക്ഷ പങ്കുവെക്കുന്നത്.
കൂടാതെ, ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റിന്റെ വാക്കുകളും ഈ പ്രതീക്ഷക്ക് കരുത്ത് പകരുന്നുണ്ട്. ടീമില്‍ ഇടം കൈയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലുള്ളതിനാല്‍ എതിര്‍ ടീമുകള്‍ ഫിംഗര്‍ സ്പിന്‍ ഉപയോഗിക്കുന്നുവെന്നും അത് ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
— CricketGully (@thecricketgully) February 20, 2026
എന്നാല്‍, വലം കൈ ബാറ്ററായ സഞ്ജു പുറത്തിരിക്കുന്നുണ്ടെന്ന് ടീമിന് മറ്റൊരു ഓപ്ഷന്‍ നല്‍കുന്നുവെന്നും ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു. ഈ വാക്കുകളാണ് മലയാളി താരം സൗത്ത് ആഫിക്കക്ക് എതിരെ ഇറങ്ങിയേക്കുമെന്ന വിലയിരുത്തലുകള്‍ക്ക് വഴി വെക്കുന്നത്.
അഭിഷേക് ടീമിലുണ്ടാവുമെന്ന് മോണി മോര്‍ക്കല്‍ വ്യക്തമാക്കിയതിനാല്‍ സഞ്ജുവിന് മറ്റൊരു സാധ്യത മൂന്നാം നമ്പറിലാണ്. മൂന്നാം നമ്പറില്‍ കളിക്കുന്ന തിലക് വര്‍മ പരിക്ക് മാറി ടീമിലേക്ക് എത്തിയതിന് ശേഷം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. എല്ലാ മത്സരങ്ങളിലും 20 + റണ്‍സ് എടുത്തിട്ടുണ്ടെങ്കിലും താരം തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല.

സഞ്ജു സാംസൺ. Photo: Shebas/x.com
അതിനാല്‍ തന്നെ തിലകിനെ മാറ്റി സഞ്ജുവിനെ ഈ സ്ഥാനത്ത് കളിപ്പിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ഈ തീരുമാനം എടുക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
Content Highlight: Sanju Samson spent long session in nets; does this hint his return to playing eleven in T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ