കരിയറിന്റെ പുതിയ ഘട്ടത്തില്‍ തന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ വ്യത്യസ്തത കൊണ്ടും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി. മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ ധൈര്യപൂര്‍വം ചെയ്ത് വിസ്മയിപ്പിക്കുകയാണ് അദ്ദേഹം. മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന വിഷയം.
രണ്ട് വമ്പന്‍ എന്റര്‍ടൈന്മെന്റ് സിനിമകള്‍ അണിയറയിലൊരുങ്ങുമ്പോഴും പുതിയ സംവിധായകരുമായി കൈകോര്‍ക്കാനും മമ്മൂട്ടി മടി കാണിക്കുന്നില്ല. ഒരു പുതുമുഖ സംവിധായികയുമായി അദ്ദേഹം കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചുദിവസമായി ഉയര്‍ന്നു കേള്‍ക്കുന്ന അഭ്യൂഹം. ക്യാമറക്ക് മുന്നില്‍ മാത്രം നിന്ന് എക്‌സ്പീരിയന്‍സുള്ള നടിക്കാണ് മമ്മൂട്ടി അവസരം നല്‍കുന്നതെന്ന് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് പങ്കുവെച്ചു.

മലയാളത്തിലെ മികച്ച നടിമാരിലൊരാളായ പാര്‍വതി തിരുവോത്താണ് ആ നടിയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. പുഴു എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഒരു പുതുമുഖ സംവിധായികക്ക് അവസരം നല്‍കുന്നു എന്ന അഭ്യൂഹം പരന്നപ്പോള്‍ പാര്‍വതിയുടെ പേരാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍ ആ പുതുമുഖം പാര്‍വതിയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയാണ് ആ പുതുമുഖമെന്ന് ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി വക്കീല്‍ കുപ്പായമണിയുന്ന ചിത്രമാകും ഇതെന്നും റിപ്പോര്‍ട്ട്. ദൃശ്യം 2ലൂടെ ശ്രദ്ധ നേടിയ ശാന്തി മായാദേവി നേരിന് തിരക്കഥയൊരുക്കിക്കൊണ്ട് തന്റെ റേഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കോര്‍ട്ട് റൂം ഡ്രാമയായാകും ഈ ചിത്രം ഒരുങ്ങുകയെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാകും ഈ പ്രൊജക്ടിന്റെ നിര്‍മാണമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
#Mammootty to play a Lawyer once again after a long gap 👀⚖️
The upcoming film is said to be a courtroom drama, written & directed by Santhi Mayadevi in her directorial debut. She previously penned the screenplay for Neru.
Reportedly produced by Mammootty Kampany. Shoot… pic.twitter.com/QRy0eWPBGM
— Hemammoottyy (@hemammoottyy) May 25, 2026
അടുത്തവര്‍ഷമാകും ഈ പ്രൊജക്ട് ആരംഭിക്കുക. നിലവില്‍ മൂന്ന് സിനിമകളുടെ തിരക്കിലാണ് മമ്മൂട്ടി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന D55ല്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് അദ്ദേഹം. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാകും ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന മട്ടാഞ്ചേരി മാഫിയയിലേക്ക് അദ്ദേഹം കടക്കുക.
Content Highlight: Rumors that Mammootty joining hands with Shanthi Mayadevi for a Courtroom drama
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
