തിരുവനന്തപുരം: സംവിധായകനും ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു അദ്ദേഹം ചെയര്‍മാനായി സ്ഥാനമേറ്റത്. എന്നാല്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ രാജിവെക്കുകയായിരുന്നു. സ്ഥാനത്ത് തുടരണമെന്ന് പുതിയ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നില്ല.
കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതോടെയായിരുന്നു റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത്. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയര്‍മാന്‍.
ഇദ്ദേഹത്തെ മാറ്റിയാണ് ആറുമാസം മുമ്പ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത്. പ്രേംകുമാറിനെ ചെയര്‍മാനാക്കാതെ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.