തുടരും സിനിമയിൽ വിജയ് സേതുപതിയുടെ ഫോട്ടോ വെച്ചതിനെക്കുറിച്ചും ഭാരതിരാജയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും സംസാരിക്കുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്.
തുടരും സിനിമയിൽ വിജയ് സേതുപതിയുടെ ഫോട്ടോ വെച്ചതിനെക്കുറിച്ചും ഭാരതിരാജയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും സംസാരിക്കുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്.
തുടരും സിനിമയില്‍ വിജയ് സേതുപതിയുടെ ഫോട്ടോ വെറുതെ വെച്ചതല്ലെന്നും നമുക്ക് അപ്രോച്ച് ചെയ്യാന്‍ പറ്റുന്ന ആളായതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.
വിജയ് സേതുപതിയോട് സിനിമയില്‍ അദ്ദേഹത്തിൻ്റെ ഫോട്ടോ വെക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഒരു ഫോട്ടോ എങ്കിലും അഭിനയിക്കട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മോഹന്‍ലാൽ ബഹുമാനിക്കുന്ന, മരണം വരുമ്പോള്‍ ഇമോഷന്‍ തോന്നുന്ന കഥാപാത്രമായിരിക്കണമെന്നും മാസ്റ്റർ എന്ന കഥാപാത്രമെന്നും അതുകൊണ്ടാണ് ഭാരതിരാജയെ കാസ്റ്റ് ചെയ്തതെന്നും രഞ്ജിത്ത് പറയുന്നു. തരുണ്‍ കാസ്റ്റിങ്ങില്‍ വളരെ ശ്രദ്ധിക്കുന്ന ഒരാളാണെന്നും രജപുത്ര രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു രജപുത്ര രഞ്ജിത്ത്.
‘തുടരും സിനിമയില്‍ വിജയ് സേതുപതിയുടെ ഫോട്ടോ വെറുതെ വെച്ചതല്ല, നമുക്ക് കൂടുതല്‍ കണക്ഷനുള്ള നമുക്ക് അപ്രോച്ച് ചെയ്യാന്‍ പറ്റുന്നയാളാണ് അദ്ദേഹം. വിജയ് സേതുപതിയോട് ഇങ്ങനെയൊരു ഫോട്ടോ വെക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘എനിക്ക് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഒരു ഫോട്ടോ എങ്കിലും അഭിനയിക്കട്ടെ’ എന്നാണ്. അങ്ങനെയാണ് വിജയ് സേതുപതിയുടെ ഫോട്ടോ വെക്കുന്നത്. ഭാരതിരാജയുടെ ക്യാരക്ടര്‍ പ്ലാന്‍ ചെയ്തത് എന്തിനാണെന്ന് ചോദിക്കും.
മാസ്റ്റര്‍ എന്നുപറയുമ്പോള്‍ എണീറ്റ് നില്‍ക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന, മരണം വരുമ്പോള്‍ ഇമോഷന്‍ ഉണ്ടാകുന്ന ഒരാളായിരിക്കണം. അതാര് വേണമെന്ന് ആലോചിക്കുമല്ലോ. അങ്ങനെയാണ് ഭാരതിരാജയിലേക്ക് എത്തിയത്. തരുണ്‍ കാസ്റ്റിങ്ങില്‍ വളരെ ശ്രദ്ധിക്കുന്ന ഒരാളാണ്,’ രജപുത്ര രഞ്ജിത്ത് പറയുന്നു.
Content Highlight: Rejaputhra Renjith Talking about Vijay Sethupathi