എല്ലാകാര്യങ്ങളും കൊണ്ടുവന്ന് ആര്‍.എസ്.എസിന്റെ തലയിലിടേണ്ട ആവശ്യമില്ല; ബി.ജെ.പി മന്ത്രിയെ തള്ളി ആര്‍.എസ്.എസ്
national news
എല്ലാകാര്യങ്ങളും കൊണ്ടുവന്ന് ആര്‍.എസ്.എസിന്റെ തലയിലിടേണ്ട ആവശ്യമില്ല; ബി.ജെ.പി മന്ത്രിയെ തള്ളി ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 12:21 pm

ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് പരാമര്‍ശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിനെ തള്ളി ആര്‍.എസ്.എസ്. തിരതിന്റെ പരാമര്‍ശത്തിന്റെ ഉത്തരം പറയേണ്ട ബാധ്യത ആര്‍.എസ്.എസിന് ഇല്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല പറഞ്ഞു.

ഒരു വ്യക്തിക്ക് അയാളുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവരു തന്നെയാണ് ഉത്തരം പറയേണ്ടതെന്നും എല്ലാ കാര്യങ്ങളും ആര്‍.എസ്.എസിന്റെ തലയിലിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു തിരത് സിംഗ് റാവത്തിന്റെ ചോദ്യം. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ജി.ഒ നടത്തുന്ന സ്ത്രീ റിപ്പ്ഡ് ജീന്‍സ് ധരിച്ചത് കണ്ട് താന്‍ ഞെട്ടിയെന്നും ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്ന മാതൃകയില്‍ തനിക്ക് ആശങ്കയുണ്ടെന്നും തിരത് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ വലയതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:Rawat capable of answering on ‘ripped jeans’ remark, no reason to link everything to RSS: Dattatray HosabaleBJP