എന്റെ അഭിമുഖം കണ്ട് പ്രചോദിതനായാണ് ലാല്‍ജോസ് ആ കഥാപാത്രത്തെ ഒരുക്കിയത്; മംമ്ത മോഹന്‍ദാസ്
Entertainment
എന്റെ അഭിമുഖം കണ്ട് പ്രചോദിതനായാണ് ലാല്‍ജോസ് ആ കഥാപാത്രത്തെ ഒരുക്കിയത്; മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st March 2021, 11:52 am

ലാല്‍ജോസും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രം മ്യാവൂവിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാവ്യൂവിലേക്കെത്തിയതിനെക്കുറിച്ചും നേരത്തേ ലാല്‍ജോസുമായുള്ള അനുഭവത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത.

തന്റെ അഭിമുഖം കണ്ട് പ്രചോദിതനായാണ് ലാല്‍ജോസ് ഡയമണ്ട് നെക്ലെയ്‌സിലെ അമ്മു എന്ന കഥാപാത്രത്തെ ഒരുക്കിയതെന്ന് മംമ്ത പറയുന്നു. ഡയമണ്ട് നെക്ലെയ്‌സില്‍ സംവൃത അവതരിപ്പിച്ച കഥാപാത്രമാണ് അമ്മു. തന്നെയും ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച കഥാപാത്രമാണ് അതെന്നും മംമ്ത പറയുന്നു.

ലാല്‍ജോസിനൊപ്പം സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും മ്യാവൂവിലൂടെ അത് സാധിച്ചുവെന്നും മംമ്ത പറഞ്ഞു.

റാസല്‍ഖൈമയില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബത്തിന്റെ 16 വര്‍ഷത്തെ കഥയാണ് മ്യാവൂവെന്നും ഒപ്പം ചിരിക്കാനും ചിന്തിക്കാനുമുള്ള സിനിമയാണ് അതെന്നും നടി പറഞ്ഞു.

യു.എ.ഇയില്‍ സ്ഥിരതാമസക്കാരിയാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവിടേക്ക് താമസം മാറിയതിന് ശേഷം അഭിനയത്തിനൊപ്പം തന്നെ സംഗീതത്തെപ്പറ്റിയും ഗൗരവമായി ചിന്തിക്കുമെന്ന് മംമ്ത കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamtha Mohandas says about Director Lal Jose