തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയത്: ബേബി ജോണ്‍
Kerala News
തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയത്: ബേബി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 11:10 am

തൃശൂര്‍: തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍. ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയെ ഇതുകൊണ്ടൊന്നും തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ എന്ത് വോട്ടുകച്ചവട കരാറുകളില്‍ ഒപ്പുവെച്ചാലും മലയാളക്കരയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ബേബി ജോണ്‍ പറഞ്ഞു.

”വഞ്ചനയുടെ പൊറാട്ട് നാടകക്കളികളിലൂടെ ഇന്നലെകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ തടഞ്ഞുവെച്ച ഭൂതകാല ചരിത്രം മലയാളികളുടെ മനസില്‍ ഇന്നും പൊള്ളുന്ന ഓര്‍മയായി ശേഷിക്കുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ എന്തെന്ത് വോട്ടുകച്ചവട കരാറുകളില്‍ ഒപ്പുവെച്ചാലും മലയാളക്കരയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാന്‍ ആ എല്ലിന്‍ കൊട്ടാടി മനുഷ്യനെ പ്രസംഗ പീഠത്തില്‍ നിന്ന് തള്ളിയിട്ടതുകൊണ്ടുമാത്രം സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു,” അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു ബേബി ജോണിനെതിരെ കൈയ്യേറ്റ ശ്രമം നടന്നത്. വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ബേബി ജോണിനെ പ്രസംഗത്തിനിടെ വേദിയില്‍ തള്ളിയിടുകയായിരുന്നു.

മുഖ്യമന്ത്രി സംസാരിച്ച് വേദി വിട്ടതിന് ശേഷമായിരുന്നു സംഭവം. വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കടന്നുവന്ന വ്യക്തി തള്ളിയിടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlits: Baby John’s Response after attack