മലയാളി റാപ്പര്‍ വേടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഗാനമായ ‘വാ’യ്ക്ക് വലിയ പിന്തുണയുമായി ആരാധകര്‍. ‘വാ’യുടെ ചെറിയൊരു ഭാഗം വേടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറങ്ങിയ വോയ്സ് ഓഫ് വോയ്സ്ലെസ്സ് എന്ന റാപ്പിലൂടെയാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളില്‍ ഏറ്റവും മികച്ച വരികളാണ് വോയ്സ് ഓഫ് വോയ്സ് ലെസ്സിന്റേതെന്നാണ് ഏറ്റവും കൂടുതല്‍ വന്ന അഭിപ്രായം.
ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് വേടന്റെ റാപ്പുകള്‍. ആദ്യ റാപ്പായ വോയ്സ് ഓഫ് വോയ്സ്ലെസ്സിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.
വേട്ടയാടപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്നതായിരിക്കും തന്റെ റാപ്പുകളെന്ന് വേടന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക