ബിക്കിനി ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റ്; വായടപ്പിക്കുന്ന മറുപടി നല്‍കി ടൈഗര്‍ ഷറോഫിന്റെ സഹോദരി കൃഷ്ണ
Entertainment
ബിക്കിനി ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റ്; വായടപ്പിക്കുന്ന മറുപടി നല്‍കി ടൈഗര്‍ ഷറോഫിന്റെ സഹോദരി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th April 2021, 4:03 pm

ബിക്കിനി ഫോട്ടോയ്ക്ക് താഴെ അസഭ്യ കമന്റുമായെത്തിയയയാള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി നടന്‍ ടൈഗര്‍ ഷറോഫിന്റെ സഹോദരിയും ബോഡി ബില്‍ഡറുമായ കൃഷ്ണ. എത്ര നല്ലതാണ് നിങ്ങളുടെ സഹോദരനെന്നും എന്നാല്‍ നിങ്ങളെ കൊണ്ട് ഒരു ഗുണവുമില്ലല്ലോയെന്നുമായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ്.

‘മാഡം, നിങ്ങളുടെ ചേട്ടന്‍ ടൈഗര്‍ എത്ര നല്ലയാളാണ്, എന്നാല്‍ നിങ്ങള്‍ അത്ര തന്നെ ഗുണമില്ലാത്തവളും. ഈ ഫോട്ടോ നിങ്ങളുടെ പപ്പയും മമ്മിയും കാണുമെന്നോര്‍ത്ത് പോലും നിങ്ങള്‍ക്ക് ഒരു നാണവും തോന്നുന്നില്ലേ,’ എന്നായിരുന്നു കമന്റ്.

‘നിങ്ങളുടെ കരുതലിന് ഒരുപാട് നന്ദി, പക്ഷെ നിങ്ങള്‍ക്ക് f**k off ചെയ്യാം. ആരെങ്കിലും ഇതൊന്നും അയാള്‍ക്ക് തര്‍ജമ ചെയ്തു കൊടുക്കണേ, താങ്ക്‌സ്,’ അസഭ്യ കമന്റിന് മറുപടിയായി കൃഷ്ണ ഇന്‍സ്റ്റ്ഗ്രാമില്‍ എഴുതി.

Wild Child എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു തന്റെ ബിക്കിനി ഫോട്ടോ കൃഷ്ണ പങ്കുവെച്ചത്. സിനിമാമേഖലയിലെയും ഫിറ്റ്‌നസ് രംഗത്തെയും നിരവധി പേരാണ് കൃഷ്ണയ്ക്കും അസഭ്യ കമന്റിന് നല്‍കിയ മറുപടിയ്ക്കും പിന്തുണയുമായെത്തിയത്.