ഫലസ്തീന്‍ എന്ന പദം ചരിത്ര രേഖകളില്‍ ഉപയോഗിക്കുന്നത് ഇസ്രഈലിന്റെയും ജൂത ജനതയുടെയും ചരിത്രം മറയ്ക്കപ്പെടുമെന്നും അഭിഭാഷക സംഘം അയച്ച കത്തില്‍ പറയുന്നു.
ഫലസ്തീന്‍ എന്നതിന് പകരം കാനന്‍, ഇസ്രാഈല്‍, യഹൂദ രാജ്യങ്ങള്‍, അല്ലെങ്കില്‍ ജൂഡിയ എന്നീ പദങ്ങള്‍ ഉപയോഗിക്കണമെന്നും യു.കെ.എല്‍.എഫ്.ഐ ആവശ്യപ്പെട്ടു.
എന്നാല്‍ സന്ദര്‍ശകര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ ഫലസ്തീന്‍ എന്ന പദം ചില ചരിത്ര സന്ദര്‍ഭങ്ങളില്‍ വ്യക്തത കുറയ്ക്കുന്നതായി കണ്ടെത്തിയെന്നും അതിനാല്‍ കൂടൂതല്‍ വ്യക്തമായ പദങ്ങള്‍ ഉപയോഗിക്കുകയാണെന്നുമായിരുന്നു ബ്രിട്ടീഷ് മ്യൂസിയത്തിന്റ വാദം.
ഫലസ്തീന്‍ വംശജര്‍ എന്ന് പദത്തിന് പകരം കാനനൈറ്റ് വംശജര്‍ എന്നും പ്രദേശത്തെ സൂചിപ്പിക്കാന്‍ കാനന്‍ എന്ന പദവുമായാണ് ഇനി ഉപയോഗിക്കുകയെന്ന് മ്യൂസിയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഈ നീക്കം ഫലസ്തീന്‍ സത്വത്തെയും ചരിത്രത്തേയും മായ്ച്ചുകളയാനുള്ള ശ്രമമാണെന്ന് ചരിത്രകാരന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞു.
വിഷയം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മ്യൂസിയത്തിന്റെ നടപടികള്‍ക്കെതിരെ ഒപ്പ് ശേഖരണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആധുനിക അതിര്‍ത്തികളെയും പ്രദേശളേയും സൂചിപ്പിക്കാന്‍ ഗസ, വെസ്റ്റ് ബാങ്ക്, എന്നീ പദങ്ങള്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രീതിയില്‍ തന്നെ ഫലസ്തീന്‍ എന്ന പേരുപയോഗിക്കുമെന്ന് ബ്രിട്ടീഷ് മ്യൂസിയം പറഞ്ഞു.
Content Highlight: Protest against British Museum’s move to cut off Palestine
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.