തുടരും എന്ന ചിത്രത്തിനായി നടന്‍ മോഹന്‍ലാല്‍ എടുത്ത ചില റിസ്‌കുകളെ കുറിച്ചും അദ്ദേഹം ഏതറ്റം വരെ ഈ സിനിമയ്ക്ക് വേണ്ടി സഹകരിച്ചു എന്നും പറയുകയാണ് നിര്‍മാതാവ് രഞ്ജിത്.
ഒരു പ്രൊഡ്യൂസറുടെ സ്ഥാനത്ത് നിന്ന് താന്‍ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അദ്ദേഹം തന്നോട് തിരിച്ചു ചോദിച്ചെന്നും മലയാളത്തില്‍ ഇങ്ങനെയൊരു നടന്‍ വേറെ ഉണ്ടാകില്ലെന്നും രഞ്ജിത് പറയുന്നു.
തുടരും എന്ന സിനിമയിലെ സ്റ്റേഷന്‍ ഫൈറ്റ് എടുക്കുന്നത് കടുത്ത പനി വെച്ചിട്ടാണെന്നും ഡോക്ടറെ കൊണ്ട് മോഹന്‍ലാല്‍ ഹൈ ഡോസ് ടാബ്ലെറ്റ് എഴുതിവാങ്ങിക്കുകയായിരുന്നെന്നും രഞ്ജിത് പറഞ്ഞു.
‘ചേട്ടന് ഈ ഫൈറ്റെന്ന് പറയുന്നത് ഭയങ്ക ഇഷ്ടമാണ്. അന്ന് കിരീടത്തിലെ ഫൈറ്റ് എടുത്തത് ചേട്ടനാണ്. ശശികുമാറിന്റെ പടത്തില്‍ ഫൈറ്റ് എടുത്തത് ചേട്ടനാണ്. അതിന് വേണ്ടി എന്തും ചെയ്യും.
തുടരും എന്ന സിനിമയിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് എടുക്കുകയാണ്. അഞ്ച് ദിവസം തുടര്‍ച്ചയായി ചെയ്താലേ ഇത് തീരുള്ളൂ. ആ ഫൈറ്റ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്ക് ചേട്ടന് കടുത്ത പനിയായി.
പനി തുടങ്ങിയിട്ട് ചേട്ടന് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. അതുപോലത്തെ പനിയാണ്. രാവിലെ എന്നെ ഫോണ്‍ ചെയ്തിട്ട് വല്ലാത്ത പനിയാണ്. ഫൈറ്റും ആണല്ലോ എന്തു ചെയ്യുമെന്ന് ചോദിച്ചു.
ഞാന്‍ ചേട്ടന്റെ മുറിയിലേക്ക് വരാമെന്ന് പറഞ്ഞു. ചെന്ന് തൊട്ടുനോക്കുമ്പോള്‍ ഭയങ്കരമായി പൊള്ളുന്നുണ്ട്. ചേട്ടാ ഇന്ന് നമുക്ക് ബ്രേക്ക് ചെയ്യാമെന്ന് പറഞ്ഞു.
രഞ്ജിത്തേ, ബിഗ് ബോസും ഉണ്ട്. ഇവരെല്ലാവരും ഇവിടെ കിടക്കും. രഞ്ജിത്തിന്റെ കുറേ പൈസ പോകും. ഞാന്‍ പോയി പിന്നെ തിരിച്ചുവരുന്നതുവരെ ഇവര്‍ ഇവിടെ നില്‍ക്കണ്ടേ. ഇപ്പോഴേ പിടിച്ചാല്‍ പോലും ബിഗ് ബോസിന് പോകുന്നതിന് മുന്‍പ് തീരില്ല എന്ന് പറഞ്ഞു.
ഈ പനിയും വെച്ച് ചേട്ടന്‍ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അവിടെ ഇരുന്ന് അദ്ദേഹം ഡോക്ടറെ ഫോണ്‍ ചെയ്ത് ഹൈ ഡോസ് മരുന്ന് ചോദിച്ചു. ഒരു ടാബ്ലെറ്റ് കഴിക്കുന്നതിന് പകരം മൂന്ന് ടാബ്ലെറ്റ് എഴുതി വാങ്ങിച്ചിട്ട് രാവിലെയും ഉച്ചയ്ക്കുമായി കഴിച്ചിട്ടാണ് ആ സ്റ്റേഷന്‍ ഫൈറ്റ് ചെയ്തിരിക്കുന്നത്.
നമുക്ക് ആലോചിക്കാന്‍ പറ്റില്ല. അത് ചെയ്തു. അതില്‍ ജബ്ബ് ചെയ്യുന്നതൊക്കെ ഭീകരമായ പനിയുള്ള സമയത്താണ്. ഒരു റോപ്പിന്റെ സഹായത്തിലും അല്ല. അതൊക്കെ അത്രയും കാര്യമായി ചെയ്തു.
പിറ്റേ ദിവസം 12 മണിക്ക് ഫ്‌ളൈറ്റ്. ശനിയാഴ്ച അവിടെ ഷൂട്ടുണ്ട്. ഞങ്ങള്‍ ഷൂട്ട് തുടങ്ങി ഫൈറ്റ് എത്തുന്നില്ല. ഒരു 2 മണിയാകുമ്പോഴേക്ക് നമുക്ക് തീര്‍ക്കാമെന്ന് പറഞ്ഞു. 2 മണിക്ക് തീര്‍ത്താല്‍ അതിന് ശേഷമുള്ള ഒരു പോര്‍ഷന്‍ ഷൂട്ട് ചെയ്യണം. 2 മണി എന്നത് വെളുപ്പിന് 4 മണിയായി. ഇനി ഒരു പോര്‍ഷനും കൂടി ഷൂട്ട് ചെയ്‌തെങ്കിലേ തീരുള്ളൂ.
തുടക്കത്തില്‍ ഉള്ളത്. ഉച്ചയ്ക്ക് 12 മണിയുടെ ഫൈളറ്റിന് പോകണം. ഇത് മാറ്റാനും പറ്റില്ല. അവിടെ നിന്ന് നേരെ ഷിഫ്റ്റ് ചെയ്തിട്ട് 9 30 വരെ ഫൈറ്റ് ചെയ്തിട്ടാണ് എയര്‍പോര്‍ട്ടിലേക്ക് പോകുന്നത്.
മലയാളത്തിലൊന്നും ഒരാളും ഇങ്ങനെയൊന്നും ചെയ്യില്ല. ചേട്ടനെ പോലെ ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം. ഞാന്‍ പോയി രണ്ട് ദിവസം കഴിഞ്ഞിട്ട് വരാം. അല്ലെങ്കില്‍ പനി മാറിയിട്ട് ചെയ്യാം. ഇതൊന്നും പറഞ്ഞില്ല.
പുള്ളി എന്റെ കാര്യമാണ് ആലോചിക്കുന്നത്. എന്നോട് പറയുകയാണ് ഇതിന് എത്ര രൂപയാണെന്ന് അറിയാമോ.. നമുക്ക് ചെയ്യാം തീര്‍ക്കാം എന്ന് ശരിക്കും ഇത് ഞാന്‍ അങ്ങോട്ടല്ലേ പറയേണ്ടത്. അതാണ് അദ്ദേഹം,’ രഞ്ജിത്ത് പറഞ്ഞു.
Content Highlight: Producer ranjith about Mohanlal Sacrifice For Thudarum Movie