പ്രണവ് ഒരു പടം കമ്മിറ്റ് ചെയ്തിട്ടുണ്ട്, ഏതാണെന്ന് അറിയില്ല, ഡീയസ് ഈറെ കമ്മിറ്റ് ചെയ്തത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല: സുചിത്ര മോഹന്‍ലാല്‍
Malayalam Cinema
പ്രണവ് ഒരു പടം കമ്മിറ്റ് ചെയ്തിട്ടുണ്ട്, ഏതാണെന്ന് അറിയില്ല, ഡീയസ് ഈറെ കമ്മിറ്റ് ചെയ്തത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല: സുചിത്ര മോഹന്‍ലാല്‍
ആര്യ.പി
Saturday, 22nd August 2026, 1:45 pm

മകന്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ചും ഇനി വരാനിരിക്കുന്ന പ്രണവിന്റെ സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍. പ്രണവിന്റെ സിനിമകളൊക്കെ ഇപ്പോള്‍ അവന്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നതൊന്നും പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറെ പ്രണവ് കമ്മിറ്റ് ചെയ്തത് താന്‍ അറിഞ്ഞിരുന്നില്ലെന്നും എങ്ങനെയാണ് രാഹുലുമായി കണക്ടായതെന്ന് പോലും അറിയില്ലെന്നും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറയുന്നു. ഇപ്പോള്‍ അവന്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡീല്‍ ചെയ്യാനുള്ള പക്വതയില്‍ എത്തിയെന്നും സുചിത്ര പറഞ്ഞു.

‘ ഇപ്പോള്‍ അവന്‍ ചെന്നൈയില്‍ ഉണ്ട്. അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് പോകും. അവിടെ എന്തോ മ്യൂസിക്ക് ഫെസ്റ്റോ മറ്റോ ഉണ്ടെന്ന് പറഞ്ഞു. എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ രണ്ടുമാസം, അല്ലെങ്കില്‍ അതില്‍കൂടുതല്‍ ആകുമെന്നാണ് പറഞ്ഞത്.

വണ്‍വേ ടിക്കറ്റാണല്ലോ എടുക്കുന്നത്. (ചിരി). ആ ഒരു രീതിയിലാണ് പോക്ക്. തിരിച്ച് എപ്പോള്‍ വരുമെന്ന് അറിയില്ല. പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞു. ഏതാണെന്നൊന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ അത് നോക്കാറേ ഇല്ല. ഡീയസ് ഇറെയുടെ കാര്യം തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല. രാഹുലുമായി അവന്‍ എങ്ങനെ കണക്ടായി എന്ന് പോലും അറിയില്ല. പിന്നെ അവന്‍ തന്നെ ഇതൊക്കെ ഹാന്‍ഡില്‍ ചെയ്യാനുള്ള സമയമായല്ലോ,’ സുചിത്ര പറഞ്ഞു.

പ്രണവിന്റേയും വിസ്മയയുടേയും രീതികളെ കുറിച്ചും ഇടപെടലുകളെ കുറിച്ചും നല്ല വ്യക്തികളായി അവരെ വളര്‍ത്തിയതില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ സുചിത്രയും മോഹന്‍ലാലും വിജയിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നെന്നും അത്തരം ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിനും സുചിത്ര മറുപടി നല്‍കുന്നുണ്ട്.

അവര്‍ രണ്ടുപേരും നല്ല വ്യക്തികളായി മാറിയിട്ടുണ്ടെങ്കില്‍ എനിക്കതില്‍ വലിയ ക്രഡിറ്റൊന്നു അവകാശപ്പെടാനില്ല. അങ്ങനയൊരു ക്രഡിറ്റ് അവര്‍ പഠിച്ചസ്‌കൂളിന് കൊടുക്കും. അവര്‍ പഠിച്ചത് ഊട്ടിയിലാണ് പഠിച്ചത്. മിനിമലിസ്റ്റിക് അന്തരീക്ഷമായിരുന്നു അവിടെ .പോഷ് ഒന്നുമല്ല.

എന്റെ കാര്യം പറഞ്ഞാല്‍ എന്റെ ഫാദര്‍ വളര്‍ന്നത് വളരെ മിഡില്‍ ക്ലാസില്‍, നോര്‍മല്‍ ആയിട്ടാണ്. കുറേ കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം. എന്റെ മക്കള്‍ക്ക് ആ കഷ്ടപ്പാടുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നതുകൊണ്ട് എന്നെ ആ രീതിയിലാണ് വളര്‍ത്തിയത്. അതുകൊണ്ട് കൂടിയായിരിക്കാം, അത്യാവശ്യം കുറച്ച് കംഫര്‍ട്ടൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലാണ് ഞാന്‍.

പക്ഷേ ഈ പിള്ളേര്‍ക്ക് അവരെ എവിടെ കൊണ്ടിട്ടാലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റും. അതിന്റെ ക്രഡിറ്റ് സ്‌കൂളിനാണ്. അവരെ മോള്‍ഡ് ചെയ്യാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ അവര്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് അവരുടേതായ സ്‌പേസ് കൊടുത്തിട്ടുണ്ട്.

സംസാരിക്കാനുള്ള ഫ്രീഡം കൊടുത്തിട്ടുണ്ട്. മായയ്ക്ക് അവളുടെ അടുത്ത സുഹൃത്തിനോട് പറയാവുന്ന കാര്യങ്ങള്‍ എന്നോട് പറയാന്‍ കഴിയും. കാര്യങ്ങള്‍ ചേട്ടനോടും പറയും. ആ ഫ്രീഡം അവര്‍ക്കുണ്ടെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് നമ്മുടെ പിന്നില്‍ നിന്ന് പറയേണ്ടി വരില്ല. പറയാനുള്ളത് അവര്‍ തന്നെ പറയുന്നുമുണ്ട്,’ സുചിത്ര പറഞ്ഞു.

Content Highlight: Pranav has committed to a movie, but I don’t know which one it is says Suchithra Mohanlal

 

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.